Posted On
date_range Updated On
date_range മധ്യവയസ്കന്റെ വയറ്റിൽനിന്ന് 187 നാണയങ്ങൾ പുറത്തെടുത്തു
ബംഗളൂരു: മധ്യവയസ്കന്റെ വയറ്റില്‍നിന്ന് ശസ്ത്രക്രിയയിലൂടെ ഡോക്ടര്‍മാര്‍ പുറത്തെടുത്തത് 187 നാണയങ്ങള്‍! ബാഗൽകോട്ട് ലിംഗാസുഗൂരിലെ ദ്യാമപ്പ ഹരിജന്റെ (58) വയറ്റില്‍നിന്നാണ് നാണയങ്ങൾ പുറത്തെടുത്തത്. ഇയാൾ ദീര്‍ഘകാലമായി വിഴുങ്ങിയ നാണയങ്ങളാണിതെന്ന് ഡോക്ടർമാർ അറിയിച്ചു. ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിയ ദ്യാമപ്പയെ പരിശോധിക്കുന്നതിനിടെയാണ് ഡോക്ടർമാരെ ആശ്ചര്യപ്പെടുത്തി രോഗിയുടെ വയറ്റില്‍ നാണയങ്ങള്‍ കണ്ടെത്തിയത്. തുടര്‍ന്ന് ശസ്ത്രക്രിയ നടത്തുകയായിരുന്നു. അഞ്ചു രൂപയുടെ 56 നാണയങ്ങളും രണ്ടു രൂപയുടെ 51 നാണയങ്ങളും ഒരു രൂപയുടെ 80 നാണയങ്ങളുമാണ് പുറത്തെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.