2008 സെപ്റ്റംബർ 29: മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ മാലേഗാവിൽ ഒരു പള്ളിക്കുസമീപം മോട്ടോർ സൈക്കിളിൽ ഘടിപ്പിച്ച ബോംബ് പൊട്ടിത്തെറിച്ച് ആറുപേർ കൊല്ലപ്പെട്ടു; നൂറിലേറെ പേർക്ക് പരിക്ക്.
സെപ്റ്റംബർ 30: മാലേഗാവിലെ ആസാദ് നഗർ പൊലീസ് സ്റ്റേഷനിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.
ഒക്ടോബർ 21: മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന (എ.ടി.എസ്) കേസ് അന്വേഷണം ഏറ്റെടുത്തു.
ഒക്ടോബർ 23: ആദ്യ അറസ്റ്റ്. സ്വാധി പ്രജ്ഞ സിങ് ഉൾപ്പെടെ മൂന്നുപേരാണ് അറസ്റ്റിലായത്. തീവ്ര ഹിന്ദുത്വ വാദി സംഘടനയാണ് സ്ഫോടനത്തിന് പിന്നിലെന്ന് എ.ടി.എസ്.
നവംബർ: സ്ഫോടനത്തിൽ ഗൂഢാലോചനക്കുറ്റം ചുമത്തി ലെഫ. കേണൽ പ്രസാദ് പുരോഹിതിനെ എ.ടി.എസ് അറസ്റ്റ് ചെയ്തു.
2009 ജനുവരി 20: അറസ്റ്റ് ചെയ്യപ്പെട്ട 11 പേർക്കുമെതിരെ പ്രത്യേക കോടതിയിൽ എ.ടി.എസ് കുറ്റപത്രം സമർപ്പിച്ചു. സംസ്ഥാനത്ത് സംഘടിത കുറ്റകൃത്യം ചുമത്തുന്ന മഹാരാഷ്ട്ര കൺട്രോൾ ഓഫ് ഓർഗനൈസ്ഡ് ക്രൈം ആക്ട്, യു.എ.പി.എ വകുപ്പുകൾ ചുമത്തി. രണ്ടുപേരെ പ്രതിചേർത്ത് പിടികിട്ടാപ്പുള്ളികളായും പ്രഖ്യാപിച്ചു.
ജൂലൈ: പ്രതികൾക്കെതിരായ മഹാരാഷ്ട്ര കൺട്രോൾ ഓഫ് ഓർഗനൈസ്ഡ് ക്രൈം ആക്ട് വകുപ്പുകൾ പിൻവലിച്ചു; കേസിന്റെ വിചാരണ നാസിക് കോടതിയിലേക്ക് മാറ്റാനും പ്രത്യേക കോടതി ഉത്തരവിട്ടു.
ആഗസ്റ്റ്: പ്രത്യേക കോടതി ഉത്തരവിനെതിരെ മഹാരാഷ്ട്ര സർക്കാർ ബോംബെ ഹൈകോടതിയിൽ.
2010 ആഗസ്റ്റ്: പ്രത്യേക കോടതി ഉത്തരവ് റദ്ദാക്കി ഹൈകോടതിയുടെ വിധി.
ആഗസ്റ്റ്: കേണൽ പുരോഹിതും പ്രജ്ഞ സിങ്ങും ഹൈകോടതി വിധി ചോദ്യം ചെയ്ത് സുപ്രീംകോടതിയിൽ.
2011 ഫെബ്രുവരി 1: പ്രവീൺ മുത്തലിക് എന്നയാളെ എ.ടി.എസ് അറസ്റ്റ് ചെയ്തു. ഇതിനകം കേസ് എൻ.ഐ.എക്ക് കൈമാറിയിരുന്നു.
2012 ഫെബ്രുവരി, ഡിസംബർ: രണ്ടുപേർ കൂടി -ലോകേഷ് ശർമയും ധൻ സിങ് ചൗധരിയും- അറസ്റ്റിൽ; ആകെ അറസ്റ്റിലായവരുടെ എണ്ണം 14.
2015 ഏപ്രിൽ: കേസ് വിചാരണ കോടതിയിലേക്കുതന്നെ മാറ്റാൻ സുപ്രീംകോടതി നിർദേശിച്ചു. മഹാരാഷ്ട്ര കൺട്രോൾ ഓഫ് ഓർഗനൈസ്ഡ് ക്രൈം ആക്ട് പരിഗണിക്കാനും ഉത്തരവ്.
2016 മേയ് 13: പ്രത്യേക കോടതിയിൽ എൻ.ഐ.എ കുറ്റപത്രം. മഹാരാഷ്ട്ര കൺട്രോൾ ഓഫ് ഓർഗനൈസ്ഡ് ക്രൈം ആക്ട് പ്രകാരം ചുമത്തിയ വകുപ്പുകൾ എടുത്തുകളഞ്ഞു. ഏഴ് പ്രതികൾക്ക് ക്ലീൻചിറ്റ്.
2017 ഏപ്രിൽ 25: പ്രജ്ഞ സിങ്ങിന് ഹൈകോടതി ജാമ്യം അനുവദിച്ചു; കേണൽ പുരോഹിതിന്റെ ജാമ്യം നിഷേധിച്ചു.
സെപ്റ്റംബർ 21: പുരോഹിതിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു (വർഷാവസാനത്തോടെ എല്ലാ പ്രതികൾക്കും ജാമ്യം).
ഡിസംബർ 27: ശിവ് നാരായൺ കൽസൻഗ്ര, ശ്യാം സാഹു, പ്രവീൺ മുത്തലിക് എന്നിവരെ പ്രത്യേക എൻ.ഐ.എ കോടതി പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കി.
2018 ഒക്ടോബർ 30: അവശേഷിച്ച ഏഴ് പ്രതികൾക്കെതിരെ എൻ.ഐ.എ കുറ്റം ചുമത്തി. പ്രജ്ഞ സിങ് ഠാകുർ, കേണൽ പുരോഹിത്, രമേശ് ഉപാധ്യായ, സമീർ കുൽക്കർണി, അജയ് രാഹിർക്കർ, സുധാകർ ദ്വിവേദി, സുധാകർ ചതുർവേദി എന്നിവർക്കെതിരെയാണ് യു.എ.പി.എ വകുപ്പുകളടക്കം ചുമത്തിയത്.
ഡിസംബർ 3: വിചാരണ നടപടികൾ ആരംഭിച്ചു.
2023 സെപ്റ്റംബർ 14: 323 സാക്ഷികളെ (അതിൽ 37 പേർ കൂറുമാറി) വിസ്തരിച്ചശേഷം പ്രോസിക്യൂഷൻ സാക്ഷിവിസ്താരം അവസാനിപ്പിച്ചു.
2024 ജൂലൈ 23: പ്രതിഭാഗം സാക്ഷികളുടെ (എട്ടുപേർ) വിസ്താരം പൂർത്തിയായി.
ആഗസ്റ്റ് 12: പ്രതികളുടെ അന്തിമ മൊഴി കോടതി രേഖപ്പെടുത്തി. അന്തിമ വാദത്തിനായി മാറ്റി.
2025 ഏപ്രിൽ 19: അന്തിമ വാദം കഴിഞ്ഞ് കേസ് വിധിപറയാൻ മാറ്റി.
ജൂലൈ 31: ഏഴ് പ്രതികളെയും കുറ്റമുക്തരാക്കി പ്രത്യേക കോടതിയുടെ വിധി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.