Posted On
date_range Updated On
date_range 17 കാരിക്ക് നേരെ ആസിഡ് ആക്രമണം; 20 കാരൻ അറസ്റ്റിൽ
ഗുവാഹത്തി: അസമിലെ ബാർപേട്ടയിൽ 17 കാരിക്ക് നേരെ ആസിഡ് ആക്രമണം. 20കാരനായ മെഹർ അലിയാണ് പ്രതി. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
സർതെബാരി പൊലീസ് സ്റ്റേഷനു കീഴിൽ മസ്ദിയ ഗ്രാമത്തിലാണ് സംഭവം. ഒരു സാംസ്കാരിക പരിപാടിയിൽ പങ്കെടുത്ത ശേഷം രാത്രി വീട്ടിലേക്ക് മടങ്ങുകയായിരുന്നു പെൺകുട്ടി.
പെൺകുട്ടിയും യുവാവും തമ്മിൽ പ്രണയബന്ധത്തിലായിരുന്നെന്നും പെൺകുട്ടി ആ ബന്ധം അവസാനിപ്പിച്ചതാണ് ആക്രമണത്തിലേക്ക് വഴിവെച്ചതെന്നും പൊലീസ് പറഞ്ഞു.
സർഫ്യൂരിക് ആസിഡുകൊണ്ടാണ് പ്രതി പെൺകുട്ടിയെ ആക്രമിച്ചതെന്ന് ബാർപേട്ട പൊലീസ് എ.എസ്.പി പ്രദീപ് സൈകിയ പറഞ്ഞു.
പെൺകുട്ടിക്ക് കഴുത്തിലും ഷോൾഡറിലുമാണ് പരിക്കേറ്റത്. പെൺകുട്ടിയെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.