ഇന്ത്യയിൽ കുടുങ്ങിയ ബ്രിട്ടീഷ്​ പൗരൻമാരെ കൊണ്ട്​ പോകുന്നതിന്​ 17 പ്രത്യേക വിമാനങ്ങൾ കൂടി

ന്യൂഡൽഹി: ലോക്​ഡൗൺ തുടരുന്ന ഇന്ത്യയിൽ കുടുങ്ങിയ ബ്രിട്ടീഷ്​ പൗരൻമാരെ തിരിച്ച്​ കൊണ്ട്​ പോകുന്നതിന്​ 17 പ് രത്യേക വിമാനങ്ങൾ ബ്രിട്ടൻ അയക്കുന്നു. ഇൗ വിമാനങ്ങൾ ഏപ്രിൽ 20 മുതൽ സർവീസ്​ നടത്തുമെന്ന്​ ബ്രിട്ടീഷ്​ ഹൈകമീഷൻ അറിയിച്ചു.

അഹമ്മദാബാദ്​, അമൃതസർ, ബംഗളുരു, ഡൽഹി, ഗോവ, മുംബൈ എന്നിവിടങ്ങളിൽ നിന്നാണ്​ ഇൗ പ്രത്യേക വിമാനങ്ങൾ ബ്രിട്ടീഷ്​ പൗരൻമാരുമായി ലണ്ടനിലേക്ക്​ പറക്കുക. 21 പ്രത്യേക വിമാനങ്ങൾ ബ്രിട്ടൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു. അതുകൂടാതെയാണ്​ ഇപ്പോൾ 17 വിമാനങ്ങൾ കൂടി പ്രഖ്യാപിച്ചിട്ടുള്ളത്​. പൗരൻമാരെ തിരിച്ചെത്തിക്കുന്നതിന്​ ബ്രിട്ടൻ ഇന്ത്യയിലേക്ക്​ അയക്കുന്ന വിമാനങ്ങളുടെ ആകെ എണ്ണം 38 ആണ്​.

തിരിച്ച്​ പോകാനായി നേരത്തെ അപേക്ഷിച്ച ബ്രിട്ടീഷ്​ പൗരൻമാർക്ക്​ മുൻഗണന അനുസരിച്ചാണ്​ സീറ്റ്​ അനുവദിക്കുന്നത്​. നേരത്തെ ബുക്ക്​ ചെയ്​തവരെ അധികൃതർ തിരിച്ച്​ ബന്ധ​െപ്പടുമെന്ന്​ ബ്രിട്ടീഷ്​ ഹൈകമീഷൻ അറിയിച്ചു.

Tags:    
News Summary - 17 charted flights to take back UK travellers from India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.