Posted On
date_range Updated On
date_range നാസ വെർച്വൽ പാനലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് ഇന്ത്യയിൽന്ന് 14 കാരി; ആഘോഷമാക്കി സമൂഹ മാധ്യമങ്ങൾ
മുംബൈ: നാസ സംഘടിപ്പിച്ച പരിപാടിയുടെ പാനലിൽ ഇടംപിടിച്ച് മഹാരാഷ്ട്രക്കാരിയായ 14കാരി. നാസയുടെ എം.എസ്.ഐ െഫലോഷിപ്സ് വെർച്വൽ പാനലിലാണ് ദീക്ഷ ഷിൻഡെ തെരഞ്ഞെടുക്കപ്പെടുക്കപ്പെട്ടത്.
''തമോ ഗർത്തങ്ങളും ദൈവവും എന്ന വിഷയത്തെ കുറിച്ച് ഞാൻ തിയറി സമർപിച്ചു. മൂന്നു ശ്രമത്തിനൊടുവിൽ നാസ അത് സ്വീകരിച്ചു. അവരുടെ വെബ്സൈറ്റിനുവേണ്ടി ലേഖനങ്ങളെഴുതാൻ അവർ ആവശ്യപ്പെട്ടിട്ടുണ്ട്''- ഷിൻഡെ പറഞ്ഞു.
പാനലിലെത്തിയ വിവരം പുറത്തെത്തിയതോടെ സമൂഹ മാധ്യമങ്ങളിൽ ഷിൻഡെയെ അനുമോദിച്ച് കുറിപ്പുകളുടെ പ്രവാഹമാണ്. വാർത്ത അറിയിച്ചുള്ള പോസ്റ്റ് ആയിരക്കണക്കിന് പേരാണ് ഷെയർ ചെയ്യുന്നത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.