42 കാ​ര​െൻറ വയറ്റിൽ നിന്ന്​ നീക്കിയത്​​ 116 ഇരുമ്പാണികളും പ്ലാസ്​റ്റിക്​ വയറും ഇരുമ്പ്​ തിരയും

കോട്ട: രാജസ്​ഥാനിൽ ശസ്​ത്രക്രിയയിലൂടെ 42 കാ​ര​​​​െൻറ വയറ്റിൽ നിന്നും പുറത്തെടുത്ത സാധനസാമഗ്രികൾ കണ്ട്​ ഡോ ക്​ടറും ഞെട്ടി. 6.5 സെ.മീ​ നീളമുള്ളവയുൾപ്പെടെ 116 ഇരുമ്പാണികളും പുറമെ പ്ലാസ്​റ്റിക്​ വയറും ഇരുമ്പ്​ തിരയും! വയറുവേ ദനയുമായി ബുൻഡി മെഡിക്കൽ കോളജ്​ ആശുപത്രിയിൽ എത്തിയ ഭോല ശങ്കറിനെ എക്​സ്റേക്ക്​ വിധേയനാക്കിയപ്പോൾ തന്നെ ഈ സാധനങ്ങൾ ശ്രദ്ധയിൽപ്പെട്ടിരുന്ന​ുവെന്നും തുടർന്ന്​ സി.ടി സ്​കാനിങ് എടുക്കുകയായിരുന്നുവെന്നും സർജൻ ഡോ. അനിൽ സെയ്​നി പറഞ്ഞു. ഒന്നരമണിക്കൂർ എടുത്താണ്​ ഇത്രയും വസ്​തുക്കൾ ​ഭോല ശങ്കറി​​​​െൻറ ആമാശയത്തിൽനിന്ന്​ നീക്കിയതെന്നും ഇപ്പോൾ ഇയാളുടെ നില തൃപ്​തികരമാണെന്നും സംസാരിക്കുന്നുണ്ടെന്നും ഡോക്​ടർ അറിയിച്ചു.

ഇത്രയും സാധനങ്ങൾ എങ്ങനെ വിഴുങ്ങിയെന്ന്​ പറയാൻ ഭോലക്കോ​ വീട്ടുകാർക്കോ പറയാനാകുന്നില്ല. ആണിയിൽ ഏതെങ്കിലുമൊന്ന്​ കുടലിൽ എത്തിയിരുന്നുവെങ്കിൽ മരണംവരെ സംഭവിക്കുമായിരുന്നുവെന്ന്​ ഡോക്​ടർ പറഞ്ഞു. പൂന്തോട്ടം പരിചാരകനായി ജോലി ചെയ്​തുവരികയായിരുന്നു ഭോല.

സമാനമായ സംഭവം നേരത്തെ ​െകാൽക്കത്തയിൽ റിപ്പോർട്ട്​ ചെയ്​തതായി​ ഡോക്​ടർ പറഞ്ഞു. 2.5 സെ.മീ നീളമുള്ള ഇരുമ്പാണികൾ ഒരാളുടെ വയറ്റിൽനിന്ന്​ നീക്കം ​െചയ്​തത്​. ബുൻഡി സ്വദേശിയായ ഒരു 56കാര​​​​െൻറ വയറ്റിൽ​നിന്ന്​ 2017 ജൂലൈയിൽ 150 സൂചിയും ഇരുമ്പാണിയും ഫരീദാബാദ്​ ആശുപത്രിയിൽവെച്ച്​ നീക്കം ചെയ്​തിരുന്നു.

Tags:    
News Summary - 116 iron nails, wire removed from man's stomach in Rajasthan -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.