Posted On
date_range Updated On
date_range കാലാവധി കഴിഞ്ഞ 'ഹെൽത്ത് ഡ്രിങ്ക് പൗഡർ' കഴിച്ച് 11കാരൻ മരിച്ചു
ചെന്നൈ: കാലാവധി കഴിഞ്ഞ ഹെൽത്ത് ഡ്രിങ്ക് പൗഡർ കഴിച്ച് 11കാരൻ മരിച്ചു. മധുര അഴകനല്ലൂർ പി.ചിന്നാണ്ടി മകൻ സി.ഗുണയാണ് മരിച്ചത്. മകൻ കൂട്ടുകാരുമൊത്ത് വീടിന് മുന്നിൽ കളിക്കുമ്പോഴാണ് കാലഹരണപ്പെട്ട ഹെൽത്ത് ഡ്രിങ്ക് പൊടി കഴിച്ചതെന്ന് ചിന്നാണ്ടി പറഞ്ഞു. ഗുണ ഒരു പാക്കറ്റ് മുഴുവനായും കഴിച്ചു.
അതേസമയം മറ്റു രണ്ടുപേർ രുചിച്ചയുടൻ തുപ്പി. ഛർദ്ദിക്കുകയും അബോധാവസ്ഥയിലാവുകയും ചെയ്ത കുട്ടിയെ ഉടനടി രാജാജി ഗവ. ആശുപത്രിയിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പാക്കറ്റിൽ കാലാവധി തീയതി വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു. ഗുണയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.