Posted On
date_range Updated On
date_range കാൺപൂരിൽ11പൊലീസുകാർക്ക് കൂടി കോവിഡ്
കാൺപൂർ: ഉത്തർപ്രദേശിലെ കാൺപൂർ ഡി.ഐ.ജി ഓഫിസിലെ പി.ആർ.ഒ ഉൾപ്പെടെ 11 പൊലീസുകാർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ കാൺപൂരിൽ കോവിഡ് ബാധിച്ച പൊലീസുകാരുടെ എണ്ണം 24ആയി.
കാൺപൂർ ജില്ലാ ചീഫ് മെഡിക്കൽ ഓഫീസർ അശോക് ശുക്ലയാണ് ഇക്കാര്യമറിയിച്ചത്. കോവിഡ് സ്ഥിരീകരിച്ചവരെ ആശുപത്രിയിലേക്ക് മാറ്റിയതായും അദ്ദേഹം അറിയിച്ചു.
ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഡൽഹി സി.ആർ.പിഎഫ് ആസ്ഥാനം സീൽ ചെയ്തിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.