Posted On
date_range Updated On
date_range രാജ്യത്ത് പുതുതായി 10,929 പേർക്ക് കൂടി കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.35
ന്യൂഡൽഹി: രാജ്യത്ത് പുതുതായി 10,929 പേർക്ക് കൂടി കോവിഡ്19 രോഗബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേതിനേക്കാൾ 14.14 ശതമാനം കേസുകളുടെ കുറവാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കു പ്രകാരം കഴിഞ്ഞ ദിവസം 392 പേരാണ് രാജ്യത്ത് കോവിഡ് മൂലം മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ ആകെ എണ്ണം 3,43,44,683 ആയി ഉയർന്നു.
രാജ്യത്തെ ദിനംപ്രതിയുള്ള കോവിഡ് പോസിറ്റിവിറ്റി നിരക്ക് 1.35 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 1.27 ശതമാനവുമാണ്. കഴിഞ്ഞ 42 ദിവസമായി പ്രതിവാര കോവിഡ് നിരക്കും 33 ദിവസമായി ദിനംപ്രതിയുള്ള കോവിഡ് കേസുകളും 2 ശതമാനത്തിൽ താഴെയാണ് റിപ്പോർട്ട് ചെയ്യുന്നത്.
12,509 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തി നേടിയത്. നിലവിൽ രാജ്യത്ത് 1,46,950 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.