Posted On
date_range Updated On
date_range തൃണമൂൽ പാർട്ടി ഒാഫീസിൽ സ്ഫോടനം: ഒരാൾ കൊല്ലപ്പെട്ടു
കൊൽക്കത്ത: പശ്ചിമബംഗാളിലെ മിഡ്നാപൂരിൽ തൃണമൂൽ കോൺഗ്രസ് പാർട്ടി ഒാഫീസിലുണ്ടായ സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു. അഞ്ചുപേർക്ക് പരിക്കേറ്റു.
വ്യാഴാഴ്ച രാവിലെ 10 മണിയോടെയാണ് സ്ഫോടനമുണ്ടായത്. പാർട്ടി ഒാഫീസിനകത്തുണ്ടായിരുന്ന പ്രവർത്തകനാണ് മരിച്ചത്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പൊട്ടിത്തെറിച്ചത് ഒാഫീസിനകത്തുണ്ടായിരുന്ന ഗ്യാസ് സിലിണ്ടറാണോ മറ്റു തരത്തിലുള്ള സ്ഫോടക വസ്തുവാണോയെന്ന് തിരിച്ചറിഞ്ഞിട്ടില്ല. പൊലീസ് പരിശോധന നടത്തിവരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.