Posted On
date_range Updated On
date_range ഫോക്സ് വാഗൻ: 100 കോടിയുടെ ഒത്തു തീർപ്പ് വ്യവസ്ഥ കോടതി അംഗീകരിച്ചു
ന്യുയോർക്ക്: വാഹനത്തില്‍നിന്ന് പുറന്തള്ളുന്ന പുകയുടെ അളവില്‍ കൃത്രിമം കാണിച്ച കേസിൽ 100 കോടി രുപ നൽകി ഒത്തു തീർക്കാനള്ള ഫോക്സ് വാഗന്‍റെ അപേക്ഷ അമേരിക്കൻ ഫെഡറൽ കോടതി അംഗികരിച്ചു. അമേരിക്കയുടെ ചരിത്രത്തിലെ തന്നെ എറ്റവും വലിയ വാഹന തട്ടിപ്പിനാണ് ഇതോടെ അന്ത്യമാവുന്നത്.
ഇൗ വർഷമാദ്യമായിരുന്നു മലിനീകരണ ചട്ടങ്ങൾ പാലിക്കാതെ പുക പരിശോധനയിൽ കൃത്രിമം കാണിച്ച് ഫോക്സ് വാഗൺ അവരുടെ പല മോഡലുകളും വിപണിയിൽ പുറത്തിറക്കിയത്. ഇത് പിന്നിട് പുറത്തറിയുകയും ഫോക്സ്സ്വാഗൺ ചരിത്രത്തിലെ എറ്റവും വലിയ പ്രതിസന്ധിയെ അഭിമുഖികരിക്കുകയും ചെയ്തതു.
അടുത്ത ചൊവ്വാഴ്ച മുതൽ ഇത്തരത്തിൽ വിറ്റ കാറുകൾ വോഗസ്വാഗൺ തിരിച്ചെടുത്തു തുടങ്ങും. എകദേശം മൂന്നു ലക്ഷം മുതൽ ആറു ലക്ഷം വരെയാണ് ഒാരോ കാറും തിരിച്ചെടുക്കുമ്പോൾ ഫോക്സ് വാഗൺ നൽകേണ്ടി വരിക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.