നാനോ അടിമുടി മാറുന്നു​

കൊൽക്കത്ത: ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ കാർ എന്ന ഖ്യാതിയുമായാണ്​ ടാറ്റ നാനോയെ വിപണിയിലെത്തിച്ചത്​. എന്നാൽ പ്രതീക്ഷിച്ച നേട്ടം വിപണിയിൽ നാനോക്ക്​ ഉണ്ടാക്കാൻ സാധിച്ചില്ലെന്നതാണ്​ സത്യം. തങ്ങളുടെ കുഞ്ഞൻ കാറിൽ പുതിയ പരീക്ഷണങ്ങൾ നടത്താനൊരുങ്ങുകയാണ്​ ടാറ്റ മോ​േട്ടാഴ്​സ്​. കമ്പനി സി.ഒ.ഒ സതീഷ്​ ബ്രോവാൻകർ ആണ്​ ഇതുസംബന്ധിച്ച സൂചന നൽകിയത്​.

ഇലക്​ട്രിക്​ കാറുകൾക്ക്​ കൂടുതൽ പ്രാധാന്യം ലഭിക്കുന്ന പുതിയ സാഹചര്യത്തിൽ ന​ാനോയുടെ വൈദ്യുതിയിൽ പ്രവർത്തിക്കുന്ന കാർ പുറത്തിറക്കാൻ ശ്രമിക്കുമെന്ന്​ സതീഷ്​  അറിയിച്ചു. നാനോയുടെ ഉൽപാദനം വിജയകരമായി തന്നെ മുന്നോട്ട്​  കൊണ്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വൈകാരികപരമായ കാരണങ്ങളാൽ നാനോയുടെ ഉൽപാദനം മുന്നോട്ട്​ കൊണ്ടുപോകണമെന്ന്​ തന്നെയാണ്​ ഒാഹരി ഉടമകളും ആവശ്യപ്പെടുന്നത്​. സിംഗൂരിലെ കാർ നിർമാണശാല ഉപക്ഷേിച്ച ശേഷം ഗുജറാത്തിലെ സാനന്ദിലാണ്​ ടാറ്റ നാനോയുടെ ഉൽപാദനം നടത്തുന്നത്​. പ്രതിമാസം 1000 നാനോ കാറുകളാണ്​ നിലവിൽ വിറ്റുപോകുന്നത്​. നാനോക്കൊപ്പം ടിയാഗോ, ടിഗോർ എന്നീ മോഡലുകളുടെ അസംബ്ലിങ്ങും സാനന്ദിലെ പ്ലാൻറിൽ നടത്തുന്നുണ്ട്​.

Tags:    
News Summary - Tata Motors working on alternative plans for Nano-Hotwheels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.