പുതിയ മോഡലിൽ ബ്ലൂടൂത്തും നാവിഗേഷനും; അടിമുടി മാറാനൊരുങ്ങി റോയൽ എൻഫീൽഡ്​

ന്യൂഡൽഹി: ഇന്ത്യൻ ഇരുചക്രവാഹന വിപണിയിലെ മുൻനിരക്കാരാണെങ്കിലും പുത്തൻ സാ​ങ്കേതികവിദ്യ സ്വീകരിക്കുന്നതിൽ പലപ്പോഴും വിമുഖത കാണിക്കുന്നതാണ്​ റോയൽ എൻഫീൽഡിൻെറ സ്വഭാവം. എന്നാൽ ഇപ്പോൾ പഴഞ്ചൻ ഇമേജ്​ തകർത്ത്​ അടിമുടി ന്യൂജെൻ ആകാൻ ഒരുങ്ങുകയാണ്​ റോയൽ എൻഫീൽഡെന്നാണ്​ വാർത്തകൾ.   

ഇന്ത്യൻ വിപണിയിലെ ജനപ്രിയ ക്രൂയിസർ മോഡലായ തണ്ടർബേഡിൻെറ പിൻഗാമിയായി എത്തുന്ന മെറ്റിയർ 350 ലൂടെ ഇന്ത്യൻ മാർക്കറ്റ്​ മാത്രമല്ല ലോക വിപണിയെ കൂടി ആകർഷിക്കാനാണ്​ ആർ.ഇ ലക്ഷ്യമിടുന്നത്​. ഇതിൻെറ ഭാഗമായി പുതിയ മോഡലുകളിൽ ചില പുത്തൻ ടെക്​നോളജികൾ പരീക്ഷിക്കുകയാണ്​ കമ്പനി. 

പുതിയ വാഹനങ്ങളിൽ ബ്ലൂടൂത്ത്​ കണക്​ടിവിറ്റിയും നാവിഗേഷൻ സംവിധാനവും ഉൾപെടുത്തുമെന്നാണ്​ റിപ്പോർട്ട്​. കുറഞ്ഞത്​ രണ്ട്​ മൂന്ന്​ മോഡലുകളിലെങ്കിലും ഈ ഫീച്ചറുകൾ ലഭ്യമാകുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്​. മാർക്കറ്റിൽ നിന്നുള്ള നിരന്തര അഭ്യർഥനയുടെ ഫലമായാണ്​ കമ്പനിക്ക്​ മനംമാറ്റമുണ്ടായതെന്നാണ്​ സുചന. ടി.വി.എസും ഹീറോ മോ​ട്ടോകോർപും നേരത്തെ തന്നെ അവരുടെ ഇരുചക്രവാഹനങ്ങളിൽ ഇത്തരം സാ​ങ്കേതിക വിദ്യകൾ പരീക്ഷിച്ചിരുന്നു. 

റോയൽ എൻഫീൽഡിൻെറ ചെന്നൈ പ്ലാൻറിൽ മെയ്​ ആറ്​ മുതൽ നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിച്ച സാഹചര്യത്തിൽ ബൈക്കിൻെറ അവതരണം ഉടൻ ഉണ്ടായേക്കുമെന്നാണ് സൂചന. കോവിഡ്​ വ്യാപനം തടയാൻ രാജ്യത്ത് ഏർപെടുത്തിയ ലോക്​ഡൗണിൽ ഇളവ്​ പ്രഖ്യാപിച്ചതോടെയാണിത്​. പുതിയ ഒരു പ്ലാറ്റ്ഫോം  അടിസ്ഥാനപ്പെടുത്തിയുള്ള വാഹനമായതിനാൽ ഭാരം കുറയുന്ന മെറ്റിയോർ കൂടുതൽ പെർഫോമൻസും  പുറത്തെടുക്കും. ശബ്‌ദവും വൈബ്രേഷനും പുതിയ മോഡലിൽ കുറവായിരിക്കുമെന്നാണ്​ സൂചന. 

Tags:    
News Summary - Royal Enfield Likely To Introduce Bluetooth & Navigation System For New Motorcycles- hot wheels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.