പറക്കും ടാക്​സിയുമായി റോൾസ്​ റോയ്​സ്​

ബ്രിട്ടീഷ്​ എൻജിൻ നിർമാതാക്കളായ റോൾസ്​ റോയ്​സ്​ ഹൈബ്രിഡ്​ ഇലക്​ട്രിക്​  വാഹനം നിർമിക്കുന്നു. ലംബമായി പറന്നുയരാൻ ലാൻഡ്​ ചെയ്യാനും കഴിയുന്ന പറക്കും ടാക്​സിയാണ്​ റോൾസ്​ റോയ്​സ്​ രൂപകൽപന ചെയ്​തിരിക്കുന്നത്​. അടുത്ത അഞ്ച്​ വർഷത്തിനുള്ളിൽ  പറക്കും ടാക്​സി പുറത്തിറക്കാമെന്നാണ്​ റോൾസ്​ റോയ്​സി​​െൻറ പ്രതീക്ഷ. 

എവ്​ടോൾ എന്നയായിരിക്കും റോൾ റോയ്​സി​​െൻറ പറക്കും ടാക്​സിയുടെ പേര്​ ഇംഗ്ലണ്ടിലെ ഫറൻബോറോവിൽ നടന്ന എയർഷോയിൽ പറക്കും ടാക്​സിയുടെ പ്രോട്രോ ടൈപ്പ്​ കമ്പനി അവതരിപ്പിച്ചു. നാല്​ മുതൽ അഞ്ച്​ വരെ പേർക്ക്​ സഞ്ചരിക്കാൻ കഴിയുന്നതാണ്​ റോൾസ്​ റോയിസി​​െൻറ  പറക്കും ടാക്​സി. 805 കിലോ മീറ്റർ  വരെ ഒറ്റതവണ പറക്കാൻ വാഹനത്തിനാകും. മണിക്കൂറിൽ 200 കിലോ മീറ്ററാണ്​ പരമാവധി വേഗത.

അടുത്ത അഞ്ച്​ വർഷത്തിനുള്ളിൽ പറക്കും ടാക്​സി എത്തും. രണ്ട്​ വർഷത്തിനുള്ളിൽ മോഡലി​​െൻറ ഡെമോൺസ്​ട്രേഷൻ നടത്തുമെന്നും കമ്പനിയുടെ ഇലക്​ട്രിക്​ വിഭാഗം തലവൻ റോബ്​ വാട്​സ്​ൺ പറഞ്ഞു.

Tags:    
News Summary - Rolls-Royce unveils hybrid flying taxi at Farnborough-Hotwheels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.