നവരാത്രിക്ക്​ 200 കാറുകൾ വിറ്റ്​ മെഴ്​സിഡെസ്​ ബെൻസ്

ന്യൂഡൽഹി: നവരാത്രി, ദസ്​റ ആഘോഷകാലയളവിൽ 200 കാറുകൾ വിറ്റ്​ ജർമ്മൻ ആഡംബര വാഹന നിർമാതാക്കളായ മെഴ്​സിഡെസ്​ ബെൻസ്​. മുംബൈയിലും ഗുജറാത്തിലുമാണ്​ കാറുകളിൽ ഭൂരിപക്ഷവും വിറ്റരിക്കുന്നത്​. 125 കാറുകൾ മുംബൈയിൽ വിറ്റപ്പോൾ 74 എണ്ണം ഗുജറാത്തിലും ഉപഭോക്​താക്കൾക്ക്​ കൈമാറി. ഡോക്​ടർ, അഭിഭാഷകർ, ചാർ​ട്ടേഡ്​ അക്കൗണ്ടൻറ്​, ബിസിനസുകാർ എന്നിവരാണ്​ കാറുകൾ വാങ്ങിയവരിൽ ഭൂരിപക്ഷവും.

ഉത്സവകാലയളവിൽ 200ലധികം കാറുകൾ വിൽക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്​. ആഡംബര കാർ മാർക്കറ്റിൽ മെഴ്​സിഡെസിനാണ്​ ജനപിന്തുണയെന്ന്​ ഇതിലൂടെ വ്യക്​തമാകുന്നു. ബെൻസിൽ വിശ്വാസമർപ്പിച്ച ജനങ്ങൾക്ക്​ നന്ദിയറിയിക്കുന്നതായും ഉപയോക്​താക്കൾക്കായുള്ള കൂടുതൽ പരിപാടികൾ നടപ്പിലാക്കുമെന്നും മെഴ്​സിഡെസ്​ ബെൻസ് ഇന്ത്യ​ എം.ഡി&സി.ഇ.ഒ മാർട്ടിൻ ഷെങ്ക്​ പറഞ്ഞു.

മെഴ്​സിഡെസിൻെറ സി ക്ലാസും ഇ ക്ലാസുമാണ്​ മുംബൈയിൽ കൂടുതലായി വിറ്റത്​. ജി.എൽ.സി, ജി.എൽ.ഇ എസ്​.യു.വികളുടെ വിൽപനയും മുംബയിൽ കുറവല്ല. സി.എൽ.എ, ജി.എൽ.എ, സി ക്ലാസ്​ എന്നിവയാണ്​ ഗുജറാത്തിലെ വിൽപനയിൽ മുൻപന്തിയിൽ.

Tags:    
News Summary - Mercedes-Benz India Delivers Over 200 Cars-Hotwheels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.