?????? ??? ?????????? ???????????

കോവിഡ്​ പ്രതിരോധം: വേറിട്ട ബൈക്​ മാതൃകയുമായി ടി.വി മെക്കാനിക്​

അഗർത്തല(തൃപുര): ലോക്​ഡൗൺ അവസാനിക്കുന്ന അന്ന്​ ‘ജോലിയെല്ലാം’ മതിയാക്കി കോവിഡ്​ വൈറസുകൾ നാടുവിടുകയൊന്നുമ ില്ലെന്ന്​ പാർതഥ സാഹക്ക്​ അറിയാം. വ്യക്​തികൾ തമ്മിൽ അകലം പാലിക്കുക മാത്രമാണ്​ രോഗവ്യാപനം തടയാനുള്ള മാർഗമെന് ന്​ അറിയാവുന്ന സാഹ, ആ ജാഗ്രത തുടരാനായി പ്രത്യേക ബൈക്ക്​ തന്നെ ഉണ്ടാക്കിയാണ്​ എല്ലാവരെയും ഞെട്ടിച്ചത്​.

സ് ​കൂൾ പഠനം പോലും പൂർത്തിയാക്കാത്ത പാർത്ഥ സാഹ ടെവിലിഷൻ റിപ്പയർ കടയിലെ ജീവനക്കാരനാണ്​. ലോക്​ഡൗണിന്​ ശേഷം സ്​കൂളുകൾ തുറക്കു​േമ്പാൾ ത​​​െൻറ മകൾ തിങ്ങി നിറഞ്ഞ ബസിൽ യാത്ര ചെയ്യുന്നത്​ ഒാർത്തപ്പോൾ 39 കാരനായ സാഹക്ക്​ ഉറക്കം നഷ്​ടപ്പെട്ടതാണ്​ പുതിയ കണ്ടുപിടുത്തത്തിന്​ കാരണമായത്​.

പഴയ സാധനങ്ങൾ വിൽക്കുന്ന ഒരാളിൽ നിന്ന്​ സാഹ വാങ്ങിയ പഴഞ്ചൻ ബൈക്കാണ്​ രൂപം മാറ്റി സാമൂഹിക അകലം പാലിക്കുന്ന രൂപത്തിലാക്കിയത്​. ബൈക്കോടിക്കുന്ന ആളും പിറകിലിരിക്കുന്ന ആളും തമ്മിൽ ഒരു മീറ്റർ അകലം ഉള്ള രൂപത്തിലാണ്​ സീറ്റുകൾ സംവിധാനിച്ചിട്ടുള്ളത്​.

പാർത്ഥ സാഹ മകളോടൊപ്പം ബൈക്ക്​ ഒാടിക്കുന്നു

ബാറ്ററി ഉപയോഗിച്ച്​ പ്രവർത്തിക്കുന്നതാണ്​ സാഹയുടെ ബൈക്ക്​. മണിക്കൂറിൽ പരമാവധി 40 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാനാകും. ബാറ്ററി പൂർണമായി ചാർജ്​ ആകാൻ മൂന്ന്​ മണിക്കൂറാണ്​ വേണ്ടത്​. ഒരു തവണ ചാർജ്​ ചെയ്​താൽ 80 കിലോമീറ്റർ വരെ സഞ്ചരിക്കാനാകുമെന്ന്​ സാഹ പറയുന്നു. ചാർജ്​ ചെയ്യാനുള്ള വൈദ്യുതിയുടെ ചിലവ്​ പരമാവധി 10 രൂപയാണ്​ വരികയെന്നും സാഹ പറയുന്നു.

സാഹയുടെ ബൈക്ക്​ പരീക്ഷണ ഒാട്ടത്തിന്​ പുറത്തിറക്കി​. സാഹയെ പ്രശംസിച്ച്​ കൊണ്ട്​ മുഖ്യമന്ത്രി ബിപ്ലബ്​ കുമാർ ദേബ്​ തന്നെ രംഗത്തെത്തി.

കൃത്യമായ സാമൂഹിക അകലം പാലിച്ചുകൊണ്ട്​ മകളെ സ്​കൂളിലാക്കാനും തിരിച്ച്​ കൊണ്ട്​വരാനും ഇനി കഴിയുമെന്ന ആശ്വാസത്തിലാണ്​ പാർതഥ സാഹ.

Tags:    
News Summary - man builds 'social distancing' bike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.