ലോക്​ഡൗണിനിടയിലും 18,000  ബുക്കിങ്​ നേടി ക്രെറ്റ

2020ലെ ഹ്യൂണ്ടായുടെ ഏറ്റവും പ്രധാനപ്പെട്ട ലോഞ്ചുകളിലൊന്നായിരുന്നു ​പുതിയ ക്രെറ്റയു​ടേത്​. എസ്​.യു.വി പുറത്തിറങ്ങുന്നതിന്​ മുമ്പ്​ തന്നെ 14,000 ബുക്കിങ്ങുകൾ ലഭിച്ചിരുന്നു. ഇപ്പോൾ 20,000 ബുക്കിങ്ങുകൾ കൂടി ലഭിച്ചിരിക്കുകയാണ്​ ക്രെറ്റക്ക്​.

ഇതിൽ ലോക്​ഡൗണിനിടെ 18,000 ബുക്കിങ്ങുകൾ ലഭിച്ചുവെന്നാണ്​ ഹ്യുണ്ടായ്​ അവകാശപ്പെടുന്നത്​​. ലോക്​ഡൗണിനിടെ ഹ്യുണ്ടായ്​ കാറുകൾക്ക്​ ലഭിച്ച ബുക്കിങ്ങുകളിൽ 75 ശതമാനവും ക്രെറ്റക്കായിരുന്നു. ക്രെറ്റയുടെ 14 വേരിയൻറുകളാണ്​ ഹ്യുണ്ടായ്​ പുറത്തിറക്കിയത്​. 1.5 ലിറ്റർ പെട്രോൾ എൻജിന്​​ 113 ബി.എച്ച്​.പി കരുത്തും 144 എൻ.എം ടോർക്കുമുണ്ട്​. ഈ എൻജിനൊപ്പം ഐ.വി.ടി ഓ​ട്ടോമാറ്റിക്​ ട്രാൻസ്​മിഷൻ ഉൾപ്പെടുത്തിയിട്ടുണ്ട്​. 

1.4 ലിറ്റർ ജി.ഡി.ഐ ടർബോ പെട്രോൾ എൻജിൻ 138 ബി.എച്ച്​.പി കരുത്തും 242 എൻ.എം ടോർക്കും നൽകും. ഡി.സി.ടിയാണ്​ ട്രാൻസ്​മിഷൻ. 1.5 ലിറ്റർ ഡീസൽ എൻജിനൊപ്പം ഏഴ്​ സ്​പീഡ്​ ഡി.സി.ടിയാണ്​ ട്രാൻസ്​മിഷൻ. എല്ലാ എൻജിനൊപ്പവും ആറ്​ സ്​പീഡ്​ മാനുവൽ ട്രാൻസ്​മിഷനും നൽകിയിട്ടുണ്ട്​.

Tags:    
News Summary - Hyundai India Bags 20,000 Bookings For The New-Gen Creta-Hotwheels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.