നിർമലയുടെ ഉത്തേജന പാക്കേജിൽ വാഹന വിപണി കരകയറുമോ?

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണി സമാനതകളില്ലാത്ത പ്രതിസന്ധിയാണ്​ നേരിടുന്നത്​. പല വാഹനനിർമ്മാതാക്കളും ഉൽപാദനം വ െട്ടിച്ചുരുക്കുകയാണ്​. ഇതുമൂലം വൻ തൊഴിൽ നഷ്​ടമാണ്​ മേഖലയിൽ ഉണ്ടാവുന്നത്​. വാഹന മേഖലയിലെ പ്രശ്​നങ്ങളാണ്​ ഇന് ത്യയിലെ സാമ്പത്തിക പ്രതിസന്ധി പുറത്തറിയുന്നതിന്​ കാരണമായത്​. ധനമന്ത്രി നിർമലാ സീതാരാമൻ കഴിഞ്ഞ ദിവസം പ്രഖ്യാ പിച്ച ഉത്തേജന പാക്കേജിൽ വാഹന മേഖലക്കും ഇളവുകൾ നൽകിയിട്ടുണ്ട്​.

നിലവിലുള്ള ബി.എസ്​ 4 വാഹനങ്ങൾ രജിസ്​ട്രേഷൻ കാലാവധി കഴിയുന്നത്​ വരെ ഉപയോഗിക്കാമെന്ന്​ നിർമലാ സീതാരാമൻ അറിയിച്ചിട്ടുണ്ട്​. സ്വകാര്യ പാസഞ്ചർ വാഹനങ്ങൾക്ക്​​ 15 വർഷവും അല്ലാത്തവക്ക്​ 10 വർഷവുമാണ്​ രജിസ്​ട്രേഷൻ കാലാവധി. ഇതുവരെ വാഹനങ്ങൾ ഉപയോഗിക്കുന്നതിന്​ തടസമില്ല. വാഹനങ്ങളുടെ ഒറ്റത്തവണ രജിസ്​ട്രേഷൻ ഫീസ്​ ഉയർത്താനുള്ള തീരുമാനം 2020 വരെ നടപ്പാക്കില്ലെന്നും നിർമല സീതാരാമൻ പറഞ്ഞു. സർക്കാർ വകുപ്പുകളിലെ പഴയ വാഹനങ്ങൾ മാറ്റി പുതിയതാക്കാനും ധനമന്ത്രി അനുമതി നൽകിയിട്ടുണ്ട്​.

വൈദ്യുതി വാഹനങ്ങൾ വ്യാപിപ്പിക്കുന്നതിനായി അടിസ്ഥാനസൗകര്യ വികസനമേഖലയിൽ കൂടുതൽ നിക്ഷേപം നടത്തുമെന്നും നിർമല വ്യക്​തമാക്കിയിട്ടുണ്ട്​. ബാങ്കുകൾക്ക്​ അനുവദിച്ച 70,000 കോടി രൂപ വാഹന വായ്​പക്കായും ധനകാര്യ സ്ഥാപനങ്ങൾ ഉപയോഗിക്കുമെന്നതിനാൽ അതും മേഖലക്കും ഗുണകരമാവും. അതേ സമയം, വാഹന നിർമ്മാതാക്കളുടെ സംഘടനയായ സിയാം ആവശ്യപ്പെട്ട ജി.എസ്​.ടി ഇളവ്​ ഉത്തേജന പാക്കേജിൽ പ്രഖ്യാപിച്ചിട്ടില്ല. ബി.എസ്​ 4 വാഹനങ്ങളുടെ കാര്യത്തിൽ കൂടുതൽ വ്യക്​തത വേണമെന്നും സിയാം ആവശ്യപ്പെട്ടിട്ടുണ്ട്​.

Tags:    
News Summary - Government Blinks, Announces Measures To Help Auto Sector-Hotwheels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.