സാമ്പത്തിക പ്രതിസന്ധി: വാഹന വിപണിക്ക്​ ആശങ്കയുടെ ദിനങ്ങൾ

ന്യൂഡൽഹി: സാമ്പത്തിക പ്രതിസന്ധിയും ഇന്ധന വില വർധനവും മൂലം വാഹന വിപണിക്ക്​  വരാനിരിക്കുന്നത്​ ആശങ്കയുടെ ദിനങ്ങൾ.  വാഹന വ്യാപാരികളുടെ സംഘടനയായ സിയാമാണ്​ ആശങ്ക അറിയിച്ച്​ രംഗത്തെത്തിയിരിക്കുന്നത്​​. ഇൗ സാമ്പത്തിക വർഷത്തിൽ  തന്നെ പുതിയ വാഹനങ്ങളുടെ ആവശ്യകതയിൽ കുറവുണ്ടാകുമെന്നാണ്​ സിയാം പറയുന്നത്​. ​ആദ്യഘട്ടത്തിൽ ചെറിയ വാഹനങ്ങളെയാവും പ്രതിസന്ധി കാര്യമായി ബാധിക്കുക പിന്നീട്​ ട്രക്ക്​ ഉൾപ്പടെയുള്ളവയുടെ വിൽപനയിലും പ്രതിസന്ധി ബാധിക്കുമെന്നാണ്​ റിപ്പോർട്ട്​.

കഴിഞ്ഞ വർഷം പ്രഖ്യാപിച്ച നോട്ട്​ നിരോധനം വാഹന വിൽപനയിൽ കാര്യമായ സ്വാധീനം ചെലുത്തിയിരുന്നു. ആ സ്ഥിതിയിൽ നിന്ന്​ വാഹനവിപണിയിൽ നിന്ന്​ മെച്ചപ്പെട്ടിട്ടുണ്ടെന്ന്​ വാഹന വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു. സെപ്​തംബർ മാസത്തിലെ വിൽപന കണക്കുകളും ഇത്​ സ്ഥിരീകരിക്കുന്നു.എങ്കിലും പുതിയ നികുതി  പരിഷ്​കാരമായ ജി.എസ്​.ടി വിപണിയിൽ ആശങ്കയുർത്തുണ്ട്​. വരും മാസങ്ങളിൽ വിൽപനയിൽകാര്യമായ കുറവുണ്ടാകുമെന്നാണ്​ സിയാമി​​​െൻറ ആശങ്ക.

ജി.എസ്​.ടിയിൽ എസ്​.യു.വികൾക്കും ആഡംബര കാറുകൾക്ക്​​ ആദ്യഘട്ടത്തിൽ ഇളവ്​ അനുവദിച്ചിരുന്നു. ഇതുമൂലം വൻ ഡിസ്​കൗണ്ട്​ നൽകാൻ വാഹന വ്യാപാരികൾക്ക്​ സാധിച്ചിരുന്നു. എന്നാൽ നികുതി നിരക്കിൽ മാറ്റം വരുത്തിയതോടെ വീണ്ടും പ്രതിസന്ധിയുടെ നിഴലിലാണ്​ വാഹന മേഖല. അതേ സമയം, ഇലക്​ട്രിക്​ വാഹനങ്ങൾക്കും ഹൈബ്രിഡ്​ കാറുകൾക്കും നികുതി ഇളവ്​ ജി.എസ്​.ടിയിൽ നൽകുന്നില്ല. ഇതും വാഹന വ്യാപാരികൾക്ക്​ ആശങ്കയുണ്ടാക്കുന്നു.

Tags:    
News Summary - Fuel price rise, economic slowdown to hit demand: Auto body-Hotwheels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.