ഉൽസവ സീസണിൽ കാർ വിൽപന ഉയരുമെന്ന്​​ പ്രതീക്ഷ -മാരുതി

ന്യൂഡൽഹി: ഉൽസവകാലത്ത്​ കാർ വിൽപന ഉയരുമെന്നാണ്​ പ്രതീക്ഷയെന്ന്​ മാരുതി സുസുക്കി. മൺസൂണി​​െൻറ അവസാനത്തോടെ സ് ഥിതി മെച്ചപ്പെടുമെന്നാണ്​ കരുതുന്നത്​. ചെറുകാറുകളിൽ നിന്ന്​ ഡീസൽ എൻജിൻ ഒഴിവാക്കുമെന്ന തീരുമാനത്തിൽ നിന്ന്​ പിന്നാക്കം പോകില്ലെന്നും മാരുതി സുസുക്കി എക്​സിക്യൂട്ടീവ്​ ഡയറക്​ടർ ശശാങ്ക്​ ശ്രീവാസ്​തവ അറിയിച്ചു.

കാറുകൾക്കായുള്ള നിരവധി ​അന്വേഷണങ്ങൾ ഡീലർഷിപ്പുകളിൽ വരുന്നുണ്ട്​. സർക്കാർ നികുതി കുറക്കുകയാണെങ്കിൽ അത്​ വാഹന മേഖലക്ക്​ കൂടുതൽ ഗുണമാകുമെന്നും അദ്ദേഹം പ്രതികരിച്ചു. സാമ്പത്തിക രംഗത്ത്​ കടുത്ത പ്രതിസന്ധി മൂലം വാഹനവിൽപന കുറയു​േമ്പാഴാണ്​ മാരുതി എക്​സിക്യൂട്ടീവ്​ ഡയറക്​ടറുടെ പ്രസ്​താവന​.

ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതിയുടെ ലാഭത്തിൽ 27.3 ശതമാനത്തി​​െൻറ കുറവാണ്​ കഴിഞ്ഞ സാമ്പത്തികപാദത്തിൽ രേഖപ്പെടുത്തിയത്​. സാമ്പത്തിക രംഗത്തെ പ്രതിസന്ധിയാണ്​ മാരുതിക്ക്​ വിനയായത്​.

Tags:    
News Summary - Festive season likely to boost auto sales-Maruthi-Hotwheels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.