പ്രതിസന്ധിക്കിടയിലും ജീവനക്കാരുടെ ജോലി നഷ്​ടപ്പെടുത്തില്ലെന്ന്​ കാർ കമ്പനികൾ

ന്യൂഡൽഹി: കോവിഡും ലോക്​ഡൗണും സൃഷ്ടിച്ച പ്രതിസന്ധികൾക്കിടയിലും ജീവനക്കാരുടെ ശമ്പളം കുറക്കുകയോ തൊഴിൽ നഷ് ​ടപ്പെടുത്തുകയോ ചെയ്യില്ലെന്ന്​ കാർ കമ്പനികൾ. സ്കോഡ - ഫോക്‌സ്‌വാഗനും റെനോയും എം ജി മോട്ടോർ ഇന്ത്യയുമാണ്​ ജീവ നക്കാരുടെ ആശങ്കകൾ പരിഹരിക്കുന്ന പ്രഖ്യാപനം നടത്തിയത്. വാഹന വ്യവസായം പ്രതിസന്ധിയിലാണെങ്കിലും ജീവനക്കാരുടെ ത ൊഴിൽ സംരക്ഷിക്കുമെന്നാണ്​ കമ്പനികൾ പറയുന്നത്​.

കോവിഡിന്​ മുമ്പ്​ തന്നെ ഇന്ത്യയിലെ വാഹന വിപണിയിൽ പ്രതി സന്ധി തുടങ്ങിയിരുന്നെങ്കിലും കാർ കമ്പനികൾ ഇന്ത്യൻ വിപണിയിൽ വലിയ പ്രതീക്ഷ വെച്ചു പുലർത്തുന്നുണ്ട്​. ഇന്ത്യയ് ക്കായി പുതിയ നിക്ഷേപ പദ്ധതികളും പുതിയ മോഡലുകളും പല കാർ കമ്പനികളും ആസൂത്രണം ചെയ്യു​േമ്പാഴാണ്​ കോവിഡ്​ പ്രതിസന്ധി ഉടലെടുത്തത്​. ദീർഘകാല പദ്ധതികളുടെ ഭാഗമായി ജീവനക്കാരെ സംരക്ഷിക്കേണ്ടത് സുപ്രധാനമാണെന്ന്​ കാർ നിർമാതാക്കൾ കരുതുന്നു.

സാഹചര്യം പ്രതികൂലമെങ്കിലും പുതിയ നിയമനങ്ങൾ നടത്തുമെന്ന നിലപാടിലാണ്​ സ്കോഡ - ഫോക്സ് വാഗൻ. മുമ്പ്​ പ്രഖ്യാപിച്ച ബോണസുകൾ 90 ശതരമാനം വരുന്ന ജീവനക്കാർക്ക്​ വിതരണം ചെയ്യുമെന്നും സ്ഥിതിഗതികൾ സാധാരണ നിലയിലെത്തുംവരെ കമ്പനിയുടെ മുൻനിര മാനേജ്മെന്റിലെ അംഗങ്ങൾക്കുള്ള ബോണസ് മാ​ത്രം മരവിപ്പിക്കുമെന്നും യൂറോപ്യൻ കമ്പനിയായ സ്​കോഡ-ഫോക്​സ്​വാഗൺ അറിയിക്കുന്നു.

ഇന്ത്യൻ വിപണിയിലെ പ്രകടനം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട്​ തയാറാക്കിയ ‘ഇന്ത്യ 2.0’ പദ്ധതിക്കായി 100 കോടി യൂറോ (ഏകദേശം 8,259 കോടി രൂപ)യാണു ഫോക്സ്‍വാഗൻ ഗ്രൂപ് അനുവദിച്ചിരുന്നത്. ആകെ 4,200 ജീവനക്കാരാണ്​ ഫോക്സ്‍വാഗന്​ ഇന്ത്യയിലുള്ളത്. സാഹചര്യം പ്രതികൂലമാണെങ്കിലും തൊഴിലവസരം ഇല്ലാതാക്കുകയോ ശമ്പളം വെട്ടിക്കുറയ്ക്കുകയോ ചെയ്യില്ലെന്നും മറ്റു ചിലവുകൾ നിയന്ത്രിക്കാനാണ്​ ലക്ഷ്യമിടുന്നതെന്നും സ്കോഡ ഫോക്സ്‍വാഗൻ ഇന്ത്യ മാനേജിങ് ഡയറക്ടർ ഗുരുപ്രതാപ് ബൊപ്പറായ് പറയുന്നു.

ഫ്രഞ്ച് നിർമാതാക്കളായ റെനോ ഇന്ത്യയാവട്ടെ മാർച്ച് അവസാനം ചില ജീവനക്കാർക്കു സ്ഥാനക്കയറ്റവും അനുവദിച്ചിരുന്നു. സാഹചര്യം പ്രതികൂലമായതോടെ ശമ്പളം വെട്ടിക്കുറക്കുമെന്നും ജോലി നഷ്ടപ്പെടുമെന്നുമെല്ലാമുള്ള ആശങ്ക ജീവനക്കാർക്കുണ്ടായിരുന്നെന്നു കമ്പനി മാനേജിങ് ഡയറക്ടർ വെങ്കട്ട്റാം മാമില്ലപ്പ​െള്ള പറയുന്നു. എന്നാൽ തൊഴിലും വേതനവും സുരക്ഷിതമാണെന്നു ജീവനക്കാർക്ക് ഉറപ്പുനൽകിയതായും അദ്ദേഹം പറഞ്ഞു. നിലവിലെ പ്രതിസന്ധി മറികടക്കാനുള്ള മാർഗം ശമ്പളം വെട്ടിച്ചുരുക്കലോ ജോലി നഷ്ടപ്പെടുത്തലോ അല്ലെന്നും മാമില്ലപ്പ​െള്ള അഭിപ്രായപ്പെട്ടു. ജീവനക്കാരാണു കമ്പനിയുടെ മികച്ച ആസ്തി. കാര്യങ്ങൾ സാധാരണ നിലയിലെത്തുമ്പോൾ മികച്ച നേട്ടത്തിന് കഴിവുള്ള ടീം ഒപ്പമുണ്ടാവേണ്ടത് അനിവാര്യമാണ്. എങ്കിലും പ്രവർത്തന ചെലവ് ചുരുക്കാൻ നടപടികൾ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ വിപണിയിലെ നവാഗതരായ എം ജി മോട്ടോർ ഇന്ത്യയും ശമ്പളം കുറയ്ക്കില്ലെന്നു ഡീലർമാർക്കും ജീവനക്കാർക്കും ഉറപ്പു നൽകിയിട്ടുണ്ട്. വിപണിയിൽ കാര്യങ്ങൾ മോശമാകുകയാണെങ്കിലും ആരുടെയും ജോലി നഷ്ടമാവില്ലെന്ന ഉറപ്പാണു കമ്പനി നൽകുന്നതെന്ന് എം ജി മോട്ടോർ ഇന്ത്യ പ്രസിഡൻറ്​ രാജീവ് ചാബാ പ്രഖ്യാപിച്ചു.

Tags:    
News Summary - Car Makers Assure Employees About No Salary Cut Or Job Loss

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.