Posted On
date_range Updated On
date_range ഡ്രൈവ് ചെയ്യുേമ്പാൾ അകലം പാലിക്കുക; മുന്നറിയപ്പ് നൽകി വീഡിയോ
ന്യൂഡൽഹി: ബംബർ ടു ബംബർ ട്രാഫിക്ക് ഇന്ന് പല നഗരങ്ങളിലെയും നിത്യകാഴ്ചയാണ്. വാഹനങ്ങളുടെ എണ്ണം കൂടിയപ്പോഴും അതിനനുസരിച്ച് വികാസം നമ്മുടെ റോഡുകൾക്ക് ഉണ്ടായിട്ടില്ല. ഇതുമൂലം വ്യക്തമായ അകലം പാലിക്കാതെയാണ്നിരത്തുകളിൽ വാഹനങ്ങൾ സഞ്ചരിക്കുന്നത്.
സുരക്ഷിതമായ അകലത്തിൽ മാത്രമേ വാഹനം ഒാടിക്കാവു എന്നാണ് പറയാറ്. പെെട്ടന്നുള്ള വെട്ടിക്കലും ബ്രേക്ക് പിടിത്തവും പിന്നിൽ വരുന്ന യാത്രക്കാരെയാണ് ഏറ്റവും അധികം ബാധിക്കാറ്. മുന്നിൽ പോകുന്ന ടാറ്റ സുമോ പെെട്ടന്ന് വെട്ടിച്ചതിനെ തുടർന്ന് നിയന്ത്രണം തെറ്റി വീഴുന്ന ബൈക്കിെൻറ വിഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുന്നത്.
വാഹനം പെട്ടന്ന് വെട്ടിച്ചതിനെ തുടർന്ന് ബ്രേക്ക് ചെയ്യാൻ ശ്രമിക്കവെയാണ് ബൈക്കിൽ സഞ്ചരിച്ച രണ്ട് പേർ ഹൈവേയിൽ വീണത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.