ഭാ​ര​ത്​ സ്​​റ്റേ​ജ്​ നാ​ല്​: വാ​ഹ​ന നി​ർ​മാ​താ​ക്ക​ൾ​ക്ക്​ ന​ഷ്​​ട​മാ​യ​ത്​ 600 കോ​ടി

മുംബൈ: ഏപ്രിൽ ഒന്നു മുതൽ ഭാരത് സ്റ്റേജ് മൂന്ന് വാഹനങ്ങളുടെ വിൽപന  നിരോധിച്ചതോടെ ഇന്ത്യയിലെ ഇരുചക്ര വാഹന നിർമാതാക്കൾക്ക് നഷ്ടമായത് 600 കോടി. മാർച്ച് 31നകം പരമാവധി ബി.എസ് മൂന്ന് വാഹനങ്ങൾ വൻ ഡിസ്കൗണ്ട് നൽകി വിറ്റഴിച്ചതിലൂടെയാണ് കമ്പനികൾക്ക് നഷ്ടം സഹിക്കേണ്ടിവന്നത്. 
വിവിധ വാഹനനിർമാതാക്കളുടെ പക്കൽ നിർമാണം പൂർത്തിയായ 6,70,000 ഇരുചക്രവാഹനങ്ങളാണ് ഉണ്ടായിരുന്നത്. ഇത് വിറ്റഴിക്കുന്നതുവരെ നിരോധനം ഏർപ്പെടുത്തരുതെന്ന് കമ്പനികൾ ആവശ്യപ്പെെട്ടങ്കിലും കോടതി അനുവദിച്ചില്ല. ഇതേതുടർന്ന് മാർച്ചിലെ അവസാന രണ്ടുദിവസങ്ങളിൽ സ്റ്റോക്ക് ഉള്ള വാഹനങ്ങൾ കുറഞ്ഞവിലക്ക് വിറ്റഴിക്കാൻ കമ്പനികൾ നിർബന്ധിതരാവുകയായിരുന്നു.

ഹീറോ, ബജാജ്, ഹോണ്ട, ടി.വി.എസ് തുടങ്ങിയ കമ്പനികൾക്കെല്ലാം വൻ നഷ്ടമാണ് ഉണ്ടായതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഭാരത് സ്റ്റേജ് നാല് വാഹനങ്ങൾ നിർബന്ധമാക്കുമെന്ന് നേരത്തേതന്നെ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇരുചക്ര വാഹന നിർമാതാക്കൾ കോടതിയിൽനിന്ന് ഇളവ് ലഭിക്കുമെന്ന അമിത പ്രതീക്ഷയിലായിരുന്നു. ഇത് മുന്നിൽ കണ്ട് കാർ നിർമാതാക്കൾ നേരത്തേതന്നെ സ്റ്റേജ് നാല് വാഹനങ്ങൾ നിർമിച്ചു തുടങ്ങിയിരുന്നു. 
 
Tags:    
News Summary - bharat stage 4

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.