ഭാരത്​ സ്​റ്റേജിൽ കുടുങ്ങിയ വാഹന വിപണി

2017 മാർച്ച് 31 ഇന്ത്യൻ വാഹനവിപണിയെ സംബന്ധിച്ച് അസാധാരണ ദിവസമായിരുന്നു. ഒരുപക്ഷേ വാഹനചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിലക്കുറവിൽ വാഹനങ്ങൾ വിറ്റഴിക്കപ്പെട്ട ദിവസം. അപ്രതീക്ഷിതമായ ഇൗ സംഭവം എങ്ങനെ ഉണ്ടായി. സുപ്രീംകോടതിയുടെ ഏറെ പ്രതീക്ഷിക്കപ്പെട്ട വിധിയായിരുന്നു കാരണം. വിപണിയിൽ പ്രതിഫലിച്ചപോലെ ഇതൊരു അപ്രതീക്ഷിത സംഭവമൊന്നും അല്ലായിരുന്നു. വർഷങ്ങളായി നടന്നുവരുന്ന നിയമേപാരാട്ടങ്ങളുടെ തുടർച്ച മാത്രമായിരുന്നു വിധി. പണവും സ്വാധീനവും ഉപയോഗിച്ച് അവസാന നിമിഷം തങ്ങൾക്കനുകൂലമായി കാര്യങ്ങൾ മാറ്റിമറിക്കാമെന്ന വൻകിട വാഹന നിർമാതാക്കളുടെ ഹുങ്കിനേറ്റ പ്രഹരം. ഇന്ത്യയിൽ വാഹനങ്ങളുടെ മലിനീകരണത്തിെൻറ തോത് നിർണയിക്കുന്നതിന് സ്വീകരിച്ചിരിക്കുന്ന മാനദണ്ഡമാണ് ഭാരത് സ്റ്റേജ്. ഒന്നും രണ്ടും മൂന്നും കടന്ന് നാലിൽ എത്തി നിൽക്കുകയാണ് ഇൗ പ്രക്രിയ.

വാഹനങ്ങൾ പുറന്തള്ളുന്ന പുകയിലെ വിഷവസ്തുക്കളുടെ അളവ് കുറക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇൗ സ്റ്റേജുകളുടെ വ്യത്യാസം മനസ്സിലാക്കാൻ ഒരുദാഹരണം പറയാം. ഭാരത് സ്റ്റേജ് മൂന്നിലെ വാഹനം പുറത്തുവിടുന്ന കാർബൺ മോണോക്സൈഡിെൻറ അളവ് 2.30 ഗ്രാം പെർ കിലോമീറ്റർ ആണ്. സ്റ്റേജ് നാലിലെത്തുേമ്പാൾ ഇത് 1.00 ഗ്രാം പെർ കിലോമീറ്റർ ആയി കുറയും. ഇതുപോലെ മറ്റെല്ലാ ഘടകങ്ങളിലും കുറവുണ്ടാകും.

ഇന്ത്യയിൽ 2010 മുതൽതന്നെ ഭാരത് സ്റ്റേജ് നാല് വാഹനങ്ങൾ വിപണിയിൽ എത്തുന്നുണ്ട്. നാല്ചക്ര വാഹനങ്ങളെല്ലാം തന്നെ ഇതിലേക്ക് മാറിക്കഴിഞ്ഞു. ഇരുചക്ര വാഹനങ്ങളിൽ നല്ലൊരു ശതമാനവും പക്ഷേ ഇപ്പോഴും സ്റ്റേജ് മൂന്നിലാണ് നിർമാണം നടത്തുന്നത്. ഹീറോ, ഹോണ്ട, സുസുക്കി, റോയൽ എൻഫീൽഡ് തുടങ്ങിയ മുൻനിര നിർമാതാക്കൾ ഇത്തരത്തിലുള്ളതാണ്. നിലവിൽ വിപണി അനുഭവിക്കുന്ന പ്രതിസന്ധിക്ക് പ്രധാനകാരണം ഏപ്രിൽ ഒന്നുമുതൽ സ്റ്റേജ് ത്രീ വാഹനങ്ങളുടെ രജിസ്ട്രേഷൻ സുപ്രീകോടതി പൂർണമായും നിരോധിച്ചു എന്നതാണ്.

നിർമാണം പൂർത്തിയായ 8.24 ലക്ഷം വാഹനങ്ങളാണ് ഇതോടെ പുറത്തിറക്കാൻ കഴിയാതായത്. ആറ് ലക്ഷവും ഇരുചക്ര വാഹനങ്ങളാണ്. പിന്നെയുള്ളതിൽ ഭൂരിഭാഗവും മുച്ചക്ര വാഹനങ്ങളും. ഹീറോ മോേട്ടാർകോപ്പിെൻറ പക്കലാണ് ഇരുചക്ര വാഹനങ്ങളിൽ ഭൂരിഭാഗവും ഉള്ളത്. രജിസ്ട്രേഷൻ െചയ്യാനുള്ള തീയതിയെങ്കിലും നീട്ടുമെന്ന് കരുതി അവസാന നിമിഷംവരെ വാശിപിടിച്ചിരുന്ന നിർമാതാക്കൾ ഒടുക്കം സുല്ലിട്ട് ഷോറൂമുകളുടെ പക്കലുള്ളവ വിറ്റഴിക്കാൻ നിർദേശംനൽകുകയായിരുന്നു. ബാക്കിവരുന്നവ മലിനീകരണ മാനദണ്ഡങ്ങൾ ദുർബലമായ രാജ്യങ്ങളിലേക്ക് കയറ്റി അയക്കുകയാണ് ഇനി മുന്നിലുള്ള പ്രധാനമാർഗം.

ഭാരത് സ്റ്റേജ് നാലിന് അനുസൃതമായ ഇന്ധനം ലഭ്യമല്ല എന്നതാണ് തുടക്കംമുതൽ വാഹന കമ്പനികൾ കോടതിയിൽ ഉയർത്തിയ വാദം. എന്നാൽ, ഇന്ധന കമ്പനികൾ ഉൽപന്നങ്ങളുടെ നിലവാരം ഉയർത്തിയെന്ന് സോളിസിറ്റർ ജനറൽ രഞ്ജിത്ത് കുമാർ കോടതിയെ ബോധിപ്പിച്ചു. ഒപ്പം അമിക്കസ്ക്യുറിയുടെ ശക്തമായ വാദങ്ങൾകൂടിയായതോടെ വാഹന കമ്പനികളുടെ 12000 കോടി രൂപ നഷ്ടമാകും എന്ന പരിദേവനങ്ങൾ തള്ളുകയായിരുന്നു. എല്ലാത്തിലും വലുത് പൗരെൻറ ആരോഗ്യമാണെന്ന് എടുത്തുപറഞ്ഞായിരുന്നു സുപ്രീംകോടതിയുടെ അവസാനവിധി.

വാൽക്കഷണം: സ്റ്റേജ് ത്രീ വാഹനങ്ങൾ വിലക്കുറവിൽ വാങ്ങി ഉപയോഗിക്കുന്നതിൽ എെന്തങ്കിലും പ്രശ്നമുണ്ടോ എന്ന് ഉപഭോക്താവിന് സംശയമുണ്ടാകും. ഒരു പ്രശ്നവും തൽക്കാലമില്ല. കാരണം ഭാരത് ഒന്ന്, രണ്ട് വിഭാഗങ്ങളിലായി കോടിക്കണക്കിന് വാഹനങ്ങൾ നിരത്തിലുള്ള രാജ്യമാണ് നമ്മുടേത്.

Tags:    
News Summary - bharat stage 4 vehicle market

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.