ഒരുതൊഴിലാളിയുടെ കുട്ടിപോലും വിശക്കുന്ന വയറുമായി ഉറങ്ങരുത്​; സാലറി കട്ട്​ ഉപേക്ഷിച്ച്​ ബജാജ്​ ഓ​ട്ടോ

ന്യൂഡൽഹി: ലോക്​ഡൗൺ മൂലമുണ്ടായ പ്രതിസന്ധിമൂലം 2020 ഏപ്രിൽ മാസത്തെ ശമ്പളം വെട്ടിക്കുറക്കാനുള്ള തീരുമാനം പിൻവലിച്ച്​ ബജാജ്​ ഓ​​ട്ടോ. ലോക്​ഡൗണിനെത്തുടർന്ന്​ വരുമാനം നിലച്ചതിനാൽ 10 ശതമാനം സാലറി കട്ടാണ്​ കമ്പനി പ്രഖ്യാപിച്ചിരുന്നത്​. 

‘വലിയൊരു സമൂഹത്തെ സഹായിക്കുന്നതിന്​ മുന്നോടിയായി സ്​ഥാപനത്തിലെ ജീവനക്കാരുടെയും കരാർ ജീവനക്കാരുടെയും താൽപര്യം സംരക്ഷിക്കണം. കരാർ തൊഴിലാളികളുടെ ഒരുകുട്ടിപോലും വിശക്കുന്ന വയറുമായി ഉറങ്ങുന്നത്​ കാണാനിട വരരുത്​. എല്ലാ ജോലിക്കാർക്കും ഏപ്രിൽ മാസത്തെ മുഴുവൻ ശമ്പളവും നൽകും’ കമ്പനിയുടെ അകത്ത്​ നൽകിയ കത്തിൽ മാനവവിഭവശേഷി മന്ത്രാലയം വ്യക്​തമാക്കുന്നു. 

ലോക്​ഡൗണിനെത്തുടർന്ന്​ രാജ്യത്ത്​ ഓ​ട്ടോ കമ്പനികൾ കഴിഞ്ഞ മാസം ഒരുവാഹനം പോലും വിൽപന നടത്തിയിട്ടില്ല. നിർമാണ പ്ലാൻറുകളെല്ലാം 40 ദിവസമാണ്​ പുട്ടിയിട്ടത്​​. മെയ്​ നാല്​ മുതൽ സാമൂഹിക അകലവും ലോക്​ഡൗൺ ചട്ടങ്ങളും പാലിച്ച്​ നിർമാണ പ്രവർത്തികൾ തുടങ്ങിയിരിക്കുകയാണ്​. 

Tags:    
News Summary - Bajaj Auto Reverses 10 Per Cent Pay Cut For Employees- hotwheels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.