എസ്​.യു.വി വിപണി പിടിക്കാൻ ജിംനിയും-VIDEO

ഇന്ത്യയിൽ അതിവേഗം വളരുന്ന വാഹനവിഭാഗമാണ്​ എസ്​.യു.വികളുടേത്​. മുമ്പത്തേക്കാളും വലിയ കാറുകളോട്​ ഇന്ത്യൻ വിപണിക്ക്​ പ്രിയമേറുന്ന കാലമാണിത്​. ഇത്​ മുതലാക്കി നിരവധി താരങ്ങളാണ്​ സെഗ്​മ​​െൻറിൽ അണിനിരക്കുന്നത്​. ഇൗ നിരയിലേക്കാണ്​ മാരുതിയുടെ ജിംനിയും എത്തുന്നത്​. 

1970ലാണ്​ സുസുക്കി ജിംനിയുടെ ആദ്യതലമുറ വിപണിയിലെത്തിയത്​​. പിന്നീട്​ 1998ലാണ്​ ജിംനിയുടെ അടുത്ത തലമുറ വാഹനം പുറത്തിറങ്ങിയത്​​. അമ്പത്​ വർഷത്തെ ചരിത്രത്തിനിടയിൽ ജിംനിയുടെ നാല്​ തലമുറകൾ വിപണിയിലെത്തിയിട്ടുണ്ട്​. ഇപ്പോൾ ജിംനിയുടെ ഏറ്റവും പുതിയ മോഡലിനെ യുറോപ്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുകയാണ്​ സുസുക്കി.

Full View

ചതുരാകൃതിയിൽ ഒാഫ്​ റോഡ്​ ഡ്രൈവിങ്ങിനായി ഒരുങ്ങിയിറങ്ങിയത്​ പോലെയാണ്​ ജിംനിയുടെ രൂപഭാവം. കറുത്ത നിറത്തിലുള്ള പുതിയ ഗ്രിൽ, വൃത്താകൃതിയിലുള്ള ഹെഡ്​ലാമ്പ്​, 15 ഇഞ്ച്​ മെറ്റാലിക്​ അലോയ്​ വീലുകൾ എന്നിവയുടെ ഡിസൈൻ മനോഹരമാണ്​. ഒാഫ്​ റോഡിങ്ങിനായുള്ള ലാഡർ ഫ്രേമുമായാണ്​ ജിംനി പുത്തൻ പതിപ്പി​​​െൻറ വരവ്​​. 4WD ഗിയർ സിസ്​റ്റമാണ്​ വാഹനത്തി​േൻറത്​. 1.3 ലിറ്റർ എൻജിന്​ പകരം 1.5 ലിറ്റർ എൻജിനാണ്​ കാറിന്​ കരുത്ത്​ പകരുന്നത്​. പുതിയ ജിംനിയിൽ ഭാരം കുറക്കാൻ കമ്പനി ശ്രദ്ധിച്ചിട്ടുണ്ട്​. ഇത്​ കൂടുതൽ ഇന്ധനക്ഷമത വാഹനത്തിന്​ നൽകും. അഞ്ച്​ സ്​പീഡ്​ മാനുവൽ, 4 സ്​പീഡ്​ ഒാ​േട്ടാമാറ്റിക്കുമാണ്​ ട്രാൻസ്​മിഷൻ. 

സുരക്ഷക്കും ജിംനിയിൽ കാര്യമായ പ്രാധാന്യം കമ്പനി നൽകിയിട്ടുണ്ട്​. ഇതിനായി ഡ്യുവൽ സെൻസർ ബ്രേക്ക്​ സപ്പോർട്ട്​ സംവിധാനവും വാഹനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്​. 

Tags:    
News Summary - 2019 Suzuki Jimny Officially Revealed for European Market-Hotwheels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.