ഹിമാലയം താണ്ടാം ഈ ഹിമാലയനില്‍

ഹിമാലയം പോലെ ഹിമാലയം മാത്രം. മോഹമഞ്ഞും എല്ല് നുറുക്കുന്ന തണുപ്പും ഹിമവാന്‍െറ മാറ്റ് കൂട്ടുന്നു. കുട്ടികള്‍ പഠിക്കുന്നതുപോലെ ഇതൊരു കോട്ടയാണ്. ഇന്ത്യാ ഉപഭൂഘണ്ഡത്തിലേക്കുള്ള അധിനിവേശങ്ങളെ ചെറുത്ത മഹാമേരു. റോയല്‍ എന്‍ഫീല്‍ഡ് ഒരു ഓഫ് റോഡ് ബൈക്കുമായത്തെുമ്പോള്‍ ഹിമാലയന്‍ എന്നതിനേക്കാള്‍ മികച്ചൊരു പേര് നല്‍കാനില്ല. ഇതൊരു സമ്പൂര്‍ണ്ണ ഓഫ് റോഡറാണ്. കാഴ്ച്ചയില്‍ മെലിഞ്ഞവനാണ് ഹിമാലയന്‍. 15ലിറ്റര്‍ ഇന്ധന ടാങ്ക്, ഉയര്‍ന്ന ഗ്രൗണ്ട് ക്ളിയറന്‍സ്, അലോയ് കൊണ്ടുണ്ടാക്കിയ ലിവറുകള്‍, ക്ളാസിക്ക് മിററുകള്‍ തുടങ്ങി അനേകം പ്രത്യേകതകള്‍ ബൈക്കിനുണ്ട്.

182 കിലോയാണ് ഭാരം. ലോകോത്തര നിലവാരമൊന്നും നിര്‍മ്മാണത്തിലില്ല. എല്ലാത്തിലും ശരാശരി നിലവാരമുണ്ട്. നാല് സ്ട്രോക്ക് എയര്‍ കൂള്‍ഡ് 411സി.സി എഞ്ചിനാണ് നല്‍കിയിരിക്കുന്നത്. 3.3kgm ടോര്‍ക്ക് 4500 ആര്‍.പി.എമ്മിലും 24.5ബി.എച്ച്.പി കരുത്ത് 6500 ആര്‍.പി.എമ്മിലും ഉല്‍പ്പാദിപ്പിക്കും. 10000 കിലോമീറ്ററിനിടക്ക് ഓയില്‍ മാറ്റിയാല്‍ മതിയെന്നാണ് കമ്പനി പറയുന്നത്. ഓഫ് റോഡറുകളുടെ പ്രത്യേകതയായ മികച്ച സസ്പെന്‍ഷനും ഷാസിയുമാണ് ഹിമാലയന്. 41mm ടെലിസ്കോപിക്ക് സസ്പെന്‍ഷന്‍ മുന്നിലും മോണോഷോക്ക് ലിങ്കേജ് സസ്പെന്‍ഷന്‍ പിന്നിലുമുണ്ട്. സാധാരണ റോഡിലും മികച്ച പ്രകടനം കാഴ്ച്ചവെക്കാന്‍ ഹിമാലയന് ആകും. 175000 രൂപ മുടക്കേണ്ടിവരും ഇവനേയും കൊണ്ടൊന്ന് ഹിമാലയം കയറണമെങ്കില്‍.  


 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.