സ്കോഡ എസ്.യു.വി

മികച്ചൊരു എസ്.യു.വിയുടെ അഭാവം സ്കോഡയെ വല്ലാതെ അലട്ടുന്നുണ്ട്. യെതിയെന്ന നിലവിലെ മോഡലിന് ഇതുവരെ വിപണിയില്‍ കാര്യമായ സാന്നിധ്യം അറിയിക്കാനായിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് പുതിയൊരു ഏഴ് സീറ്റ് എസ്.യു.വിയെപറ്റി കമ്പനി ആലോചിക്കുന്നത്. അടുത്ത പാരീസ് ഓട്ടോഷോയില്‍ വാഹനം പുറത്തിറക്കാനാണ് കമ്പനി ആലോചിക്കുന്നത്. ചെക്ക് റിപ്പബ്ളിക്കിലെ സ്കോഡയുടെ ഫാക്ടറിയില്‍ നിര്‍മ്മാണം ആരംഭിച്ചതായാണ് സൂചന. ഫോക്സ്വാഗന്‍െറ എം.ക്യൂ.ബി പ്ളാറ്റ്ഫോമിലാണ് വാഹനം നിര്‍മിക്കുന്നത്. ഫ്രണ്ട്വീല്‍ ഡ്രൈവാണ് സ്റ്റാന്‍ഡേര്‍ഡ്. ഫോര്‍വീലും ആവശ്യക്കാര്‍ക്ക് ലഭിക്കും. ഒക്ടാവിയയിലും സൂപ്പര്‍ബിലും ഉപയോഗിക്കുന്ന എഞ്ചിനാകും വാഹനത്തിന്. മാനുവലിനൊപ്പം ഓട്ടോമാറ്റിക് മോഡലും ഉണ്ടാകും. യെതിയെക്കാള്‍ വലുപ്പംകൂടുതലാണ്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.