വിപണി പിടിക്കാൻ റാങ്ക്​ളറി​നെ പരിഷ്​കരിച്ചിറക്കി ജീപ്പ്​

ആഗോള വാഹന വിപണിയിലേക്ക്​ മസിൽപ്പെരുപ്പിച്ച്​ വീണ്ടും ജീപ്പ്​ റാങ്ക്​ളറെത്തുന്നു. ലോസ്​ ആഞ്ചലസിൽ നടന്ന മോ​േട്ടാർ ഷോയിലാണ്​ റാങ്ക്​ളറി​​െൻറ നാലാം പതിപ്പ്​ ജീപ്പ്​ പുറത്തിറക്കിയത്​. അടുത്ത വർഷത്തോടെ റാങ്ക്​ളർ അമേരിക്കൻ വിപണി കീഴടക്കുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. റാങ്ക്​ളറി​​െൻറ പുതുപതിപ്പ്​ ഇന്ത്യൻ വിപണിയും കീഴടക്കാനെത്തും. 

ഭാരം കുറക്കാനായി റാങ്ക്​ളറിൽ ചില മാറ്റങ്ങൾ​ ജീപ്പ്​ നടത്തിയിട്ടുണ്ട്​. ഇതിലൂടെ വാഹനത്തി​​െൻറ ഭാരം 90 കിലോ വരെ കുറക്കാൻ സാധിച്ചിട്ടുണ്ടെന്നാണ്​ കമ്പനിയുടെ അവകാശവാദം. ​സ്​പോർട്ട്​, സ്​പോർട്ട്​ എസ്​, റുബികോൺ എന്നിങ്ങനെ മൂന്ന്​ വേരിയൻറുകളിൽ രണ്ട്​ ഡോർ റാങ്ക്​ളർ വിപണിയിലെത്തും. നാല്​ ഡോർ മോഡലിൽ സഹാറ എന്ന വേരിയൻറ്​ അധികമായെത്തും.

നിലവിലുള്ള റാങ്ക്​ളറിൽ നിന്ന്​ കാര്യമായ മാറ്റങ്ങൾക്ക്​ മുതിർന്നിട്ടില്ല. 7 സ്ലേറ്റ്​ ഗ്രിൽ, ഫുൾ എൽ.ഇ.ഡി ഹെഡ്​ലാമ്പ്​, ഡേ ടൈം റണ്ണിങ്​ ലൈറ്റ്​, ഫോഗ്​ ലാമ്പ്​ എന്നിവയില്ലൊമാണ്​​ എക്​സ്​റ്റീരിയറിലെ പ്രധാന മാറ്റങ്ങൾ. ഇരട്ട നിറത്തിലുള്ള ഡാഷ്​ബോർഡിൽ ഉയർന്ന വകഭേദത്തിൽ 8.4 ഇഞ്ച്​ ടച്​ സ്​ക്രീൻ ഇൻഫോടെയിൻമ​െൻറ്​ സിസ്​റ്റം നൽകിയിരിക്കുന്നു. താഴ്​ന്ന വകഭേദങ്ങളിൽ ഇത്​ 5.0 ഇഞ്ച്​ 7.0 ഇഞ്ച്​ എന്നിങ്ങനെയാണ്​ നൽകിയിരിക്കുന്നത്​.

പ​െൻറാസ്​റ്റാർ v6, v6 എക്കോഡീസൽ എന്നിവക്ക്​ പുറമേ രണ്ട്​ പുതിയ ഫോർ സിലിണ്ടർ എൻജിനുകളിലും 2018ൽ റാങ്ക്​ളർ പുറത്തിറങ്ങും. 2.0 ലിറ്റർ ഫോർ സിലിണ്ടർ ടർബോ ചാർജഡ്​ പെട്രോൾ എൻജിൻ 270 ബി.എച്ച്​.പി പവറും 400 എൻ.എം ടോർക്കുമേകും. 2.2 ലിറ്റർ ഫോർ സിലിണ്ടർ ടർബോചാർജ്​ഡ്​ ഡീസൽ 197 ബി.എച്ച്​.പി പവറും 450 എൻ.എം ടോർക്കും നൽകും. ഇതിന്​ പുറമേ 3.0 ലിറ്റർ v6 ഡീസൽ എൻജിനിലും 3.6 ലിറ്റർ V6 പെട്രോൾ എൻജിനിലും ജീപ്പ്​ വിപണിയിലെത്തും.

Tags:    
News Summary - Ten Things You Need to Know About the JL 2018 Jeep Wrangler-Hotwheels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.