ഇന്ത്യയിലെ വില കുറഞ്ഞ ഇലക്​ട്രിക്​ എസ്​.യു.വി; നെക്​സോൺ ഇ.വി പുറത്തിറക്കി ടാറ്റ

ഇന്ത്യൻ വിപണിയിലെ വില കുറഞ്ഞ ഇലക്​ട്രിക്​ എസ്​.യു.വി പുറത്തിറക്കി ടാറ്റ മോ​ട്ടോഴ്​സ്​. ടാറ്റ സിപ്​ട്രോൺ ട െക്​നോളജി അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന നെക്​സോൺ ഇ.വിക്ക്​ 13.99 ലക്ഷമാണ്​ വിപണി വില. നെക്​സോണി​​െൻറ ഉയർന് ന വ​കഭേദത്തെക്കാൾ കേവലം 1.2 ലക്ഷം രൂപ മാത്രമാണ്​ ഇൽക്​ട്രിക്​ നെക്​സോണിന്​ അധികമായി നൽകേണ്ടി വരിക.

ഒറ്റചാർ ജിൽ ഇലക്​ട്രിക്​ നെക്​സോൺ 312 കിലോ മീറ്റർ സഞ്ചരിക്കുമെന്നാണ്​ ടാറ്റയുടെ അവകാശവാദം. കാറി​​െൻറ ബാറ്ററിക്ക്​ 1.6 ലക്ഷം അല്ലെങ്കിൽ എട്ട്​ വർഷം വാറണ്ടിയും ടാറ്റ നൽകുന്നുണ്ട്​. 30.2kWH ബാറ്ററിയാണ്​ നെക്​സോണിലെ ഊർജസ്രോതസ്. 129 പി.എസ്​ പവറും 245 എൻ.എം ടോർക്കും എൻജിൻ നൽകും.

9.9 സെക്കൻഡിൽ നെക്​സോൺ 0-100 വേഗത കൈവരിക്കുമെന്നാണ്​ കണക്കാക്കുന്നത്​. 60 കിലോ മീറ്റർ വേഗതയെടുക്കാൻ 4.6 സെക്കൻഡ്​ മതിയാകും. ഫാസ്​റ്റ്​ ചാർജർ ഉപയോഗിച്ച്​ ബാറ്ററി 60 മിനിട്ടിനുള്ളിൽ 80 ശതമാനം ചാർ​ജ്​ ചെയ്യാം. സാധാരണ ചാർജറിലാണെങ്കിൽ 20 ശതമാനത്തിൽ നിന്ന്​ 100 ശതമാനം ചാർജാകാൻ എട്ട്​ മണിക്കൂറെടുക്കും.

ഹാർമാ​​െൻറ ടച്ച്​ സ്​ക്രീൻ ഇൻഫോടെയിൻമ​െൻറ്​ ഉൾപ്പടെയുള്ള സൗകര്യങ്ങൾ ഇൻറീരിയറിൽ ടാറ്റ നൽകിയിട്ടുണ്ട്​. ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ്​ ഓ​ട്ടോ തുടങ്ങിയ കണക്​ടിവിറ്റി ഫീച്ചറുകളെ ഇൻഫോടെയിൻമ​െൻറ്​ സിസ്​റ്റം പിന്തുണക്കും. ഡിജിറ്റൽ ഇൻസ്​ട്രുമ​െൻറ്​ ക്ലസ്​റ്റർ, ഓ​ട്ടോമാറ്റിക്​ ക്ലൈമറ്റ്​ കൺട്രോൾ, പവർ സൺറൂഫ്​, ലെതർ സീറ്റുകൾ, ഓ​ട്ടോമാറ്റിക്​ വൈപ്പറുകൾ, റിവേഴ്​സ്​ കാമറ എന്നിവയെല്ലാം ഇലക്​ട്രിക്​ നെക്​സോണിലും ഉൾ​പ്പെടുത്തിയിട്ടുണ്ട്​.

Tags:    
News Summary - Tata Nexon EV Launched In India-Hotwheels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.