പ്രീമിയം ഹാച്ച്​ വിപണി പിടിക്കാൻ അൽട്രോസ്​

ഹ്യുണ്ടായ്​ ഐ 20, മാരുതി ബലേനോ, ഹോണ്ട ജാസ്​, ഫോക്​സ്​വാഗൺ പോളോ തുടങ്ങി പ്രീമിയം ഹാച്ച്​ വിപണിയിൽ താരങ്ങളേറ െയാണ്​. നിരവധി മോഡലുകളിലൂടെ പരാജയത്തിൻെറ രുചിയറിഞ്ഞ പാസഞ്ചർ കാർ വിപണിയിൽ ടാറ്റ തിരിച്ച്​ വരവിൻെറ പാതയിലാണ്​ . ഇന്ന്​ ഇന്ത്യൻ വാഹന വിപണിയിൽ വിൽപ്പന കൂടുതലുള്ള സെഗ്​മ​െൻറിലെല്ലാം ടാറ്റക്ക്​ മോഡലുകളുണ്ട്​. എങ്കിലും പ്ര ീമിയം ഹാച്ച്​ വിപണിയിൽ ടാറ്റക്ക്​ താരങ്ങളില്ല. ഈയൊരു കുറവ്​ പരിഹരിക്കുകയാണ്​ അൽട്രോസ്​ എന്ന മോഡലിലൂടെ ടാറ്റ ലക്ഷ്യമിടുന്നത്​. അവസാനമായി അൽട്രോസിൻെറ ടീസറും ടാറ്റ പുറത്തുവിട്ടു.

Full View

കാർ പരീക്ഷണയോട്ടം നടത്തുന്നതിൻെറ വീഡിയോയാണ്​ ടാറ്റ പുറത്ത്​ വിട്ടത്​. മണാലിയിലും പൂണെയിലെ എക്​സ്​പ്രസ്​ ഹൈവേയിലുമെല്ലാം അൽട്രോസിൻെറ പരീക്ഷണയോട്ടം ടാറ്റ നടത്തുന്നുവെന്നാണ്​ റിപ്പോർട്ടുകൾ. ഏകദേശം 5.5 ലക്ഷം മുതൽ 8.5 ലക്ഷം വരെയായിരിക്കും അൽട്രോസിൻെറ വിപണി വില. ടാറ്റ ടിഗോറിനും നെക്​സണിനും ഇടയിലായിരിക്കും അൽട്രോസിൻെറ സ്ഥാനം. ആൽഫ പ്ലാറ്റ്​ഫോമിൽ ഇംപാക്​ട്​ 2.0 ഡിസൈൻ അടിസ്ഥാനമാക്കിയാണ്​ അൽട്രോസിൻെറ വരവ്​. ഡേ ടൈം റണ്ണിങ്​ ലൈറ്റോട്​ കൂടിയ പ്രൊജക്​ടർ ഹെഡ്​ലാമ്പ്​, ഇലക്​ട്രിക്കലായി ക്രമീകരിക്കാവുന്ന മിററുകൾ, എൽ.ഇ.ഡി ടെയിൽ ലാമ്പ്​ എന്നീ എകസ്​റ്റീരിയർ സവിശേഷതകളോട്​ കൂടിയാണ്​ അൽട്രോസ്​ വിപണിയിൽ എത്തുക.

ഇൻറീരിയറിൽ ​ഫ്ലോട്ടിങ്​ ടച്ച്​ സ്​ക്രീൻ ഇൻഫോടെയിൻമ​െൻറ്​ സിസ്​റ്റം, മൾട്ടിഫങ്​ഷണൽ സ്​റ്റിയറിങ്​ വീൽ, സെമി ഡിജിറ്റൽ ഇൻ​സ്​ട്രുമ​െൻറ്​ ക്ലസ്​റ്റർ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്​. എ.ബി.എസ്​, ഇ.ബി.ഡി, സി.എസ്​.സി, സ്​പീഡ്​ അലേർട്ട്​ സിസ്​റ്റം, സീറ്റ്​ ബെൽറ്റ്​ റിമൈൻഡർ എന്നിവയും ഉൾക്കൊള്ളിച്ചിട്ടുണ്ട്​. കഴിഞ്ഞ ഡൽഹി ഓ​ട്ടോ എക്​സ്​പോയിൽ 45 എച്ച്​.എക്​സ്​ എന്ന കോഡ്​ നാമത്തിൽ അൽട്രോസിനെ ടാറ്റ അവതരിപ്പിച്ചിരുന്നു. ജനീവ മോ​ട്ടോർ ഷോയിലും അൽട്രോസ്​ മുഖം കാണിച്ചിരുന്നു.

Tags:    
News Summary - Tata Altroz first video teaser is out-Hotwheels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.