ഡസ്​റ്റർ എക്​സ്​ട്രീമായി റെനോ

സാവോപോളോ: ഡസ്​റ്ററി​െൻറ എക്​സ്​ട്രീം  കൺസെപ്​റ്റ്​ മോഡൽ റെനോ​ സാവോപോളോ ഒാ​േട്ടാ എക്​സ്​പോയിൽ അവതരിപ്പിച്ചു. എല്ലാ പ്രതലത്തിലും ഉപയോഗിക്കാൻ കഴിയുന്ന തരത്തിലാണ്​ ഡസ്​റ്ററി​െൻറ ഇൗ പുതിയ മോഡൽ കമ്പനി രൂപകൽപ്പന ചെയ്​തിരിക്കുന്നത്​. ഒാഫ്​ റോഡുകളിൽ ഒാടിക്കുന്നതിനായി​ നിരവധി ഘടകങ്ങൾ വാഹനത്തിൽ  കൂട്ടിച്ചേർത്തിട്ടുണ്ട്​. എല്ലാ പ്രതലത്തിലും ഉപയോഗിക്കാൻ കഴിയുന്ന പുതിയ ടയറുകൾ, ഹൈ ബീം എൽ.ഇ.ഡി ലൈറ്റുകൾ, ഉയർന്ന ഗ്രൗണ്ട്​ ക്ലിയറൻസ്​, മുന്നിലും പിന്നിലും സ്​കിഡ്​ പ്ലേറ്റുകൾ, പ്ലാസ്​റ്റിക്​ റൂഫ്​ റെയിലുകൾ എന്നിവയെല്ലാമാണ്​ വാഹനത്തി​െൻറ പുറത്തുള്ള പ്ര​േത്യകതകൾ. ചുവപ്പിലും, കറുപ്പലുമാണ്​ കാറി​െൻറ ഇൻറീരിയർ.

ലാറ്റിൻ ​അമേരിക്കയിൽ പുറത്തിറക്കാൻ വേണ്ടിയാണ്​ എക്​സ്​ട്രീം സാവോപോളോ മോ​േട്ടാർ ഷോയിൽ അവതരിപ്പി​ച്ചതെന്നാണ്​ സൂചന. ഇന്ത്യയിൽ ഇൗ മോഡൽ എപ്പോൾ ലഭിക്കുമെന്ന്​ കമ്പനി വ്യക്​തമാക്കിയിട്ടില്ല. ഡസ്​റ്ററി​െൻറ  സ്​പെഷൽ എഡിഷൻ മോഡൽ റെനോ നേരത്തെ ഇന്ത്യയിൽ പുറത്തിറക്കിയിരുന്നു.

2 ലിറ്റർ ഫോർ സിലിണ്ടർ എഞ്ചിനാണ്​ വാഹനത്തിനുണ്ടാവുക. ഇൗ എഞ്ചിൻ 143bhp പവർ ഉൽപ്പാദിപ്പിക്കും. 5 സ്​പീഡ്​ മാനുവൽ ട്രാൻസ്​മിഷനിലാകും കാറെത്തുക.

Tags:    
News Summary - Renault Duster Extreme Concept Unveiled At Sao Paulo Auto Show

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.