ജീപ്പിനെ വെല്ലാൻ ഫോർഡ്​ ബ്രോൻകോ

 

ഇന്ത്യൻ എസ്​.യു.വി വിപണിയിലെ ജീപ്പി​​​െൻറ ആധിപത്യം തകർക്കാൻ ലക്ഷ്യമിട്ട്​ ​പഴയ പടക്കുതിര ബ്രോൻകോയുമായി ഫോർഡ്​ വീണ്ടുമെത്തുന്നു. 2017 ജനുവരിയിലാണ്​ ​ബ്രോൻകോയുടെ രണ്ടാം വരവ്​ ഫോർഡ്​ പ്രഖ്യാപിച്ചത്​. ഇപ്പോൾ വാഹനത്തി​​​െൻറ വരവറിയിച്ച്​ ടീസറാണ്​ ഫോർഡ്​ പുറത്തിറക്കിയിരിക്കുന്നത്​. 

1966ൽ​ ജീപ്പ്​ വില്ലീസി​​​െൻറ മോഡലുകൾ തരംഗമാവുന്ന സമയത്താണ്​ ബ്രോൻകോയുമായി ഫോർഡ്​ രംഗത്തെത്തുന്നത്​. പിന്നീട്​ 1978ൽ ഫോർഡ്​ എഫ്​-സീരീസ്​ ട്രക്ക്​ പ്ലാറ്റ്​ഫോമി​​​െൻറ ഭാഗമായി ബ്രോൻകോ മാറി. നിരത്തുകളെ വർഷങ്ങളോളം അടക്കി ഭരിച്ച ഫോർഡി​​​െൻറ കരുത്തൻ എസ്​.യു.വിയുടെ നിർമാണം 1996ലാണ്​ കമ്പനി അവസാനിപ്പിച്ചത്​. 22 വർഷങ്ങൾക്ക്​ ശേഷമാണ്​ മോഡലിനെ ഫോർഡ്​ വീണ്ടും വിപണിയിലിറക്കുന്നത്​.

എന്നാൽ, വാഹനത്തെ സംബന്ധിച്ച കൂടുതൽ വിവരങ്ങളൊന്നും കമ്പനി പുറത്തുവിട്ടിട്ടില്ല. ഒരു പെട്രോൾ എൻജിനും ഇലക്​ട്രിക്​ മോ​േട്ടാറുമായി ഹൈബ്രിഡ്​ വകഭേദമായാവും ​ഫോർഡി​​​െൻറ എസ്​.യു.വി വിപണിയിലെത്തുക. 2020 ഒാടെ ഫോർഡി​​​െൻറ എസ്​.യു.വി വിപണിയിലെത്തുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​.

Tags:    
News Summary - New Ford Bronco Officially Teased, Baby Bronco Announced-Hotwheels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.