കരുത്ത്​ കൂട്ടി ബലേനൊ

മുംബൈ: മാരുതിയുടെ പെർഫോമൻസ്​ കാറായ ബലേനൊ കരുത്തി കൂട്ടി വിപണിയിൽ എത്തുന്നു. 100 ബി.എച്ച്​.പി കരുത്തുമായാണ്​ ബലേനൊയുടെ ആർ.എസ്​ വകഭേദം ഇന്ത്യൻ വിപണിയിൽ എത്തുക. പോളോ ജിടി, പു​ന്തോ അബാർത്ത്​ തുടങ്ങിയ കാറുകൾക്കാവും​ മാരുതിയുടെ പുതിയ കാർ വെല്ലുവിളിയാവുന്നത്​.

1.0 ലിറ്റർ മൂന്ന്​ സിലിണ്ടർ ബൂസ്​റ്റർ​ജെറ്റ്​ എൻഞ്ചിൻ 111 ബിഎച്ച്​പി കരുത്ത്​ ഉൽപ്പാദിപ്പിക്കുമെന്നാണ്​ പ്രതീക്ഷിച്ചിരുന്നുവെങ്കിലും പവർ കുറഞ്ഞ എഞ്ചിനാണ്​ ഇപ്പോൾ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്​. 5500 ആർപിഎമ്മിൽ 100 ബി.എച്ച്.​പി പവർ​ ഇൗ എഞ്ചിനിൽ നിന്ന്​​ ലഭിക്കും എന്നാണ്​ റിപ്പോർട്ട്​.

കാഴ്​ചക്ക്​ ഭംഗി കൂട്ടാനായി ബംബറിൽ ചെറിയൊരു മാറ്റവും കറുത്ത അലോയ്​ വീലും നൽകിയതൊഴിച്ചാൽ എക്​സ്റ്റീരിയറിൽ കാര്യമായ മാറ്റങ്ങൾക്ക്​ മാരുതി മുതിർന്നിട്ടില്ല. ബലേനൊ ആർ.എസിന്​ പൂജ്യത്തിൽ നിന്ന്​ 100 കിലോ മീറ്റർ വേഗത കൈവരിക്കാൻ 12 സെക്കൻറുകൾ മാത്രം മതി. പുർണമായും ഒരു പെർഫോമൻസ്​ കാറായി ബലേനൊയെ മാറ്റാനാണ്​ മാരുതി ലക്ഷ്യമിടുന്നത്​.

രണ്ട്​ എഞ്ചിൻ വേരിയൻറുകളിലാവും ബലേനൊ വിപണിയിൽ എത്തുക. 1.2 ലിറ്റർ വി.വി.ടി.​െഎ പെട്രോൾ എഞ്ചിനും 1.3 ലിറ്റർ ഡി.ഡി.എസ്​.​െഎ ഡീസൽ എഞ്ചിനുമാണ്​ കാറിനുണ്ടാവുക.

Tags:    
News Summary - Maruti Suzuki Baleno RS

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.