മ​ുഖം മിനുക്കി സ്​കോർപിയോ 

മഹീന്ദ്രയുടെ ഏറ്റവും മികച്ച എസ്​.യു.വികളിലൊന്നായ സ്​കോർപിയോ മുഖം മിനുക്കി വിപണിയിലെത്തുന്നു. ജൂലൈ അവസാനത്തോടെ​യോ ആഗസ്​റ്റ്​ ആദ്യ വാരമോ പുതിയ സ്​കോർപിയോ വിപണിയിലെത്തുമെന്നാണ്​ പ്രതീക്ഷ ഇതിനൊപ്പം മഹീന്ദ്രയുടെ മറ്റൊരു എസ്​.യു.വിയായ എക്​സ്​.യു.വി 500നെയും പരിഷ്​കരിച്ച്​ വിപണിയിലിറക്കാനുള്ള ശ്രമത്തിലാണ്​ മഹീന്ദ്ര.

പരിഷ്​കരിച്ച ഗ്രില്ലാണ്​സ്​കോർപിയോയുടെ പ്രധാന പ്രത്യേകത. ഇതിനൊപ്പം പിൻവശത്തെ ഡോറിലും കമ്പനി മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്​. പ്ലാസ്​റ്റിക്​ ക്ലാഡിങ്ങി​​െൻറ ഡിസൈനും മനോഹരമാണ്​. ബംബർ, റിയർ ലാമ്പുകൾ, അലോയ്​ വീലുകൾ എന്നിവയിൽ  വരുത്തിയിരിക്കുന്നു.  

ഇൻറീരിയറിൽ വൻ മാറ്റങ്ങൾക്ക്​ സാധ്യതയില്ല. ഡാഷ്​ബോർഡിൽ ചില ചെറിയ മാറ്റങ്ങൾക്ക്​ കമ്പനി മുതിർന്നേക്കും. ഇൻഫോടെയിൻമ​െൻറ്​ സിസ്​റ്റത്തിലും മാറ്റങ്ങൾക്ക്​ കമ്പനി മുതിർന്നേക്കും. മഹീന്ദ്രയുടെ തന്നെ എക്​സ്​ യു.വി 500മായി സാമ്യം പുലർത്തുന്നതാവും ഇൻറീരിയർ. 

എൻജിനിൽ മാറ്റങ്ങളൊന്നും പ്രതീക്ഷിക്കരുത്​. 2.2 ലിറ്റർ ഡീസൽ എൻജിനാവും കാറി​​െൻറ ഹൃദയം. 120 ബി.എച്ച്​.പി പവറും 280 എൻ.എം ടോർക്കും ഇൗ എൻജിനിൽ നിന്ന്​ ലഭിക്കും. എന്നാൽ, ട്രാൻസ്​മിഷനിൽ ചില മാറ്റങ്ങൾ പ്രതീക്ഷിക്കാം. ആറ്​ സ്​പീഡ്​ ഒാ​േട്ടാമാറ്റിക്​ ട്രാൻസ്​മിഷൻ സ്​​കോർപിയോയിൽ മഹീന്ദ്ര ഉൾപ്പെടുത്തും.

Tags:    
News Summary - Mahindra Scorpio Facelift To Be Launched This Year; Cosmetic And Feature Upgrades Planned

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.