​ഇന്നോവയെ വെല്ലുവിളിക്കാൻ പുതിയ മോഡലുമായി മഹീന്ദ്ര

പുറത്തിറങ്ങിയതിന്​ ശേഷം എതിരാളികളില്ലാതെ മുന്നേറുന്ന മോഡലാണ്​ ടൊയോട്ടയുടെ ഇന്നോവ. ​ക്വാളിസിനെ വിപണിയിൽ നിന്ന്​ പിൻവലിച്ചാണ്​ ടൊയോട്ട ഇന്നോവയുമായി രംഗത്തെത്തിയത്. എല്ലാ കാലത്തും എം.പി.വികളുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനത്തായിരുന്നു ഇന്നോവ. ഇപ്പോൾ ഇന്നോവക്ക്​ കനത്ത വെല്ലുവിളി ഉയർത്താൻ പുതിയ മോഡലമായി രംഗത്തെത്തുകയാണ് മഹീന്ദ്ര​. U321 എന്ന കോഡ്​ നാമത്തിൽ എം.പി.വിയുടെ നിർമാണം മഹീന്ദ്ര പൂർത്തീകരിച്ചു എന്നാണ്​ റി​പ്പോർട്ടുകൾ. 

എം.പി.വിയുടെ ദൃശ്യങ്ങൾ പല വാഹന ബ്ലോഗുകളുടെയും കഴുകൻ കണ്ണുകൾ നേരത്തെ തന്നെ ഒപ്പിയെടുത്തിരുന്നു. ഇപ്പോൾ വാഹനത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളാണ്​ പുറത്ത്​ വന്നിരിക്കുന്നത്​. കമ്പനിയുടെ അമേരിക്കയിലെയും ചെന്നൈയിലേയും ടെക്​നികൽ സ​െൻററുകളിലാണ്​ വാഹനത്തി​​െൻറ ഡിസൈൻ പൂർത്തീകരിച്ചത്​. എം.പി.വിയെ കൂടുതൽ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ ഇവിടെ നടക്കുന്നുവെന്നാണ്​ റി​പ്പോർട്ട്​.

മഹീന്ദ്രയുടെ സൈലോയുടെ പകരക്കാരനായിട്ടായിരിക്കും പുതിയ കാർ വിപണിയിലേക്ക്​ എത്തുക. 2.2, 1.9 ലിറ്റർ എൻജിൻ വേരിയൻറുകളിലാണ്​ വാഹനം വിപണിയിലെത്തുക. ടോപ്​ സ്​പെക്കിൽ 2.5 ലിറ്റർ വേരിയൻറും പ്രതീക്ഷിക്കാം. എന്നാൽ, മെക്കാനിക്കൽ ഫീച്ചറുകളെ സംബന്ധിച്ച സൂചനകളില്ല. ഇന്നോവ ക്രിസ്​റ്റ, ടാറ്റ ഹെക്​സ എന്നിവക്കാവും മഹീ​ന്ദ്ര വെല്ലുവിളി ഉയർത്തുക. 16 മുതൽ 20 ലക്ഷം വരെയാണ്​ വില.

Tags:    
News Summary - mahindra new suv to rival innova crista| madhyamam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.