ഇലക്​ട്രിക്​ കാറുമായി മഹീന്ദ്ര

ബംഗളുരു: മഹീന്ദ്ര മോ​േട്ടാഴ്​സി​െൻറ ഭാഗമായ മഹീന്ദ്ര ഇലക്​ട്രികൽസ്​ പുതിയ  കാർ വിപണിയിലവതിരിപ്പിച്ചു. ഇ2ഒ പ്​ളസ്​ എന്ന പേരിട്ടിരിക്കുന്ന ഇലക്​ട്രിക്​ കാറിെൻറ വില 6.73 ലക്ഷം മുതൽ 9.51 ലക്ഷം വരെയാണ്​.

ഒരൊറ്റ ചാർജിംഗിൽ 140 കി​ലോമീറ്റർ വരെ  സഞ്ചരിക്കാം. മണിക്കൂറിൽ 85 കി​േലാ മീറ്ററാണ്​ വാഹനത്തി​െൻറ പരമാവധി വേഗത. P2,P4,P6,P8 എന്നിങ്ങ​െന മൂന്നു വേരിയൻറുകളിൽ കാർ ലഭ്യമാകും. കോറൽ ബ്​ളു, സ്​പാർക്കിലിംഗ്​ വൈൻ, ആർടിക്​ സിൽവർ, സോളിഡ്​ വൈറ്റ്​ എന്നീ നിറങ്ങളിൽ ഇലക്​ട്രിക്​ കാർ എത്തിയിരിക്കുന്നത്​.

എൻട്രി ലെവൽ സെഗ്​മെൻറിൽ കൂടുതൽ ഇലക്​ട്രിക്​ വാഹനങ്ങളുമായി വിപണി പിടിക്കാനാണ്​ മഹീന്ദ്രയുടെ ശ്രമം. അതി​െൻറ ഭാഗമായയാണ്​ പുതിയ വാഹനശ്രേണിയുമായി മഹീന്ദ്ര വിപണിയിലെത്തിയിരിക്കുന്നത്​​. മിക്ക ​മോഡലുകള​ുടെ ഇലക്​ട്രിക്​ വാഹനങ്ങളുമായി രംഗത്തെത്തുമെന്ന്​ മഹീന്ദ്ര സി.ഇ.ഒ അറിയിച്ചു.

80Kw വാട്ടി​െൻറ ഇലക്​ട്രിക്​ എഞ്ചിൻ നിർമ്മിക്കാനുള്ള ശ്രമത്തിലാണ്​ മഹീന്ദ്ര. ഇത്​ വിജയകരമായാൽ ഹെവി മോഡലുകളുടെ  ഇലക്​ട്രിക്​ വാഹനങ്ങളും  വിപണിയിലിറക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

Tags:    
News Summary - Mahindra launches new electric car 'e2oPlus'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.