ഹ്യൂണ്ടായ്​ വെന്യു ബുക്കിങ്​ തുടങ്ങി

ഹ്യൂണ്ടായിയുടെ നാല്​ മീറ്ററിൽ താഴെയുള്ള സബ്​ കോംപാക്​ട്​ എസ്​.യു.വിയുടെ ബുക്കിങ്​ തുടങ്ങി. കമ്പനി വെബ്​സൈറ്റ്​ വഴിയാണ്​ ബുക്കിങ്​ ആരംഭിച്ചിരിക്കുന്നത്​. 21,000 രൂപ നൽകി ഓൺലൈനായി എസ്​.യു.വി ബുക്ക്​ ചെയ്യാം. മെയ്​ 21നാണ്​ വെന്യു ഔദ്യോഗികമായി ഹ്യുണ്ടായ്​ അവതരിപ്പിക്കുക.

നാല്​ വേരിയൻറുകളിലായിരിക്കും വെന്യു ഇന്ത്യൻ വിപണിയിൽ എത്തുക. ഏഴ്​ നിറങ്ങളും ഹ്യുണ്ടായിയുടെ എസ്​.യു.വിക്ക്​ ഉണ്ടാകും. രണ്ട്​ പെട്രോൾ എൻജിൻ ഓപ്​ഷനിലും ഒരു ഡീസൽ എൻജിനിലും വെന്യു വിപണിയിലേക്ക്​ എത്തും. ഇന്ത്യയിലെ ആദ്യത്തെ കണക്​ടറ്റഡ്​ എസ്​.യു.വിയെന്ന ഖ്യാതിയുമായാണ്​ വെന്യു എത്തുന്നത്​.

1.0 ലിറ്റർ ത്രീ-സിലിണ്ടർ ടർബോർചാർജ്​ഡ്​ പെട്രോൾ എൻജിൻ 118 ബി.എച്ച്​.പി പവറും 172 എൻ.എം ടോർക്കും എൻജിൻ നൽകും. ഏഴ്​ സ്​പീഡ്​ ഡ്യുവൽ ക്ലച്ച്​ ട്രാൻസ്​മിഷനാണ്​ ഉണ്ടാവുക. ഇതിനൊപ്പം 1.2 ലിറ്റർ പെട്രോൾ എൻജിനും 82 ബി.എച്ച്​.പി കരുത്തും114 എൻ.എം ടോർക്കും നൽകും. അഞ്ച്​ സ്​പീഡ്​ മാനുവലായിരിക്കും ട്രാൻസ്​മിഷൻ. 1.4 ലിറ്റർ ഫോർ സിലിണ്ടർ സി.ആർ.ഡി.ഐ ഡീസൽ എൻജിൻ 89 ബി.എച്​.പി പവറും 220 എൻ.എം ടോർക്കുമേകും.

Tags:    
News Summary - Hyundai Venue Pre-Launch Bookings Open-Hotwheels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.