ഫെരാരിയുടെ അതിവേഗ കാർ ഇന്ത്യയിൽ

ഫെരാരിയുടെ അതിവേഗ കാർ 812 സൂപ്പർഫാസ്​റ്റ്​ ഇന്ത്യയിൽ അവതരിപ്പിച്ചു. 5.20 കോടിയാണ്​ കാറി​​െൻറ വിപണി വില. ​ബെർലിനെറ്റക്ക്​ പകരക്കാരനായാവും 812 ഇന്ത്യൻ വിപണിയിലേക്ക്​ എത്തുക. V12 എൻജിനി​​െൻറ കരുത്തിലാണ്​ കാറി​​െൻറ അര​ങ്ങേറ്റം. 

ബെർലിനെറ്റയുമായി താരതമ്യം ചെയ്യു​േമ്പാൾ കൂടുതൽ പരുക്കനാണ്​ 812 സൂപ്പർഫാസ്​റ്റ്​​. നീളമേറിയ ബോണറ്റും ചെറിയ ബൂട്ടുമാണ്​ 812 സൂപ്പർഫാസ്​റ്റിന്​. ഷാർപ്പായ ഹെഡ്​ലൈറ്റാണ്​. ലളിതമായ ഡിസൈനാണ്​ ഗ്രില്ലിന്​ നൽകിയിരിക്കുന്നത്​. ​ഫൈറ്റർ ജെറ്റിൽ നിന്ന്​ ​പ്രചോദനം ഉൾക്കൊള്ളുന്ന ടെയിൽ പൈപ്പാണ്​ പിൻവശത്തെ പ്രധാന പ്രത്യേകത. 

6.5 ലിറ്റർ v12 എൻജിനാണ്​ ഫെരാരി സൂപ്പർഫാസ്​റ്റ്​ 812​​െൻറ ഹൃദയം. 789 ബി.എച്ച്​.പി കരുത്തും 718 എൻ.എം ടോർക്കും എൻജിൻ നൽകും. ഡ്യൂവൽ ക്ലച്ചോട്​ കൂടിയ 7 സ്​പീഡ്​ ട്രാൻസ്​മിഷനാണ് കാറിന്​​. 0-100 കിലോ മീറ്റർ വേഗത കൈവരിക്കാൻ 2.9 സെക്കൻഡ്​ മതിയാകും. മണിക്കൂറിൽ 340 കിലോ മീറ്ററാണ്​ പരമാവധി വേഗത. 

സൈഡ്​ സ്ലിപ്​ കംട്രോൾ ഉൾപ്പടെയുള്ള സംവിധാനങ്ങൾ കാറിൽ ഫെരാരി ഉൾപ്പെടുത്തിയിട്ടുണ്ട്​. കോർണറുകളിൽ കുടുതൽ മികച്ച നിയന്ത്രണം വാഹനത്തിന്​ നൽകാൻ ഇത്​ സഹായിക്കും. ചുവപ്പ്​, നീല, സിൽവർ നിറങ്ങളിൽ കാർ വിപണിയിലെത്തും. ആസ്​റ്റൺ മാർട്ടിൻ ഡി.ബി11, ബ​െൻറലി കോണ്ടിന​െൻറൽ ജി.ടി, ലംബോർഗിനി അവൻറടേഡർ എസ്​ എന്നിവക്കാവും ഫെരാരിയുടെ സൂപ്പർകാർ വെല്ലുവിളി ഉയർത്തുക.

Tags:    
News Summary - Ferrari 812 Superfast Launched In India; Priced At Rs 5.20 Crore Read more at: https://www.drivespark.com/four-wheelers/2018/ferrari-812-superfast-launched-at-rs-5-20-crore-Hotwheels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.