മാരുതിയെ വെല്ലുമോ ഇലക്​ട്രിക്​ ക്വിഡ്​

ബജറ്റ്​ കാറുകളുടെ വിൽപനയിൽ ആധിപത്യം നേടിയ കമ്പനിയാണ്​ മാരുതി. ​സെഗ്​മ​െൻറിൽ താരങ്ങളേറെയുണ്ടെങ്കിലും മാരുതിയുടെ വിൽപനയെ കാര്യമായി കുറക്കാൻ മറ്റ്​ കമ്പനികൾ​ക്കൊന്നും സാധിച്ചിരുന്നില്ല. എന്നാൽ, ചുരുങ്ങിയ കാലം കൊണ്ട്​ സെഗ്​മ​െൻറിൽ താരമായ മോഡലാണ്​ റെനോയുടെ ക്വിഡ്​. ഇപ്പോൾ വിപണിയിൽ ആധിപത്യം നേടാൻ ക്വിഡി​​െൻറ ഇലക്​ട്രിക്​ പതിപ്പ്​ പുറത്തിറക്കാനൊരുങ്ങുകയാണ്​ റെനോ.

ചൈനയിലാവും ബാറ്ററിയിൽ ഒാടുന്ന ക്വിഡ്​ ആദ്യം പുറത്തിറങ്ങുക. പിന്നാലെ ഇന്ത്യൻ വിപണിയിലേക്കും കാറെത്തും. കാറിനെ സംബന്ധിച്ച ചില പരീക്ഷണങ്ങൾ ഇന്ത്യയിലാണ്​ നടക്കുന്നത്​. കേന്ദ്രസർക്കാറി​​െൻറ വൈദ്യുത വാഹന നയം വരുന്നതിനനുസരിച്ച്​ കാറി​​െൻറ അവതരണം സംബന്ധിച്ച്​ അന്തിമ തീരുമാനം എടുക്കുക.

അടുത്ത അഞ്ചു വർഷത്തിനിടക്ക്​(2017-^2022) രു വൈദ്യുത വാഹനം ഇന്ത്യയിൽ പുറത്തിറക്കാൻ റെനോക്ക്​ പദ്ധതിയുണ്ട്​. ഇൗ കാലയളവിൽ ആഗോളവിപണിയിൽ 60 ശതമാനം വാഹനങ്ങളും വൈദ്യുതയിലേക്ക്​ മാറ്റാനും റെനോക്ക്​ പദ്ധതിയുണ്ട്​. ഇക്കാലയളവിൽ എട്ടു മോഡലുകളും സഖ്യകമ്പനികളുമായി സഹകരിച്ച്​ 12 വൈദ്യുതീകരിച്ച മോഡലുകളുമാണ്​ റെനോ പുറത്തിറക്കുക.

രണ്ട്​ വർഷത്തിനകം ​ബാറ്ററിയിൽ ഒാടുന്ന ചെറുകാർ പുറത്തിറക്കുമെന്ന്​ പ്രഖ്യാപിച്ച രണ്ടാമത്തെ കമ്പനിയാണ്​ റെനോ. ടോയോട്ട-^സുസുക്കി സഖ്യം വികസിപ്പിക്കുന്ന ചെറു ബാറ്ററി കാറാണ്​ ആദ്യമെത്തുക. മാരുതിയുടെ ഡീലർഷിപ്പിലുടെയായിരിക്കും കാറി​​െൻറ വിൽപന നടത്തുക.

Tags:    
News Summary - Electric Kwid may be headed to India after its roll-out in China-Hotwheels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.