ലാൻഡ്​റോവർ കൺവെർട്ടബിൾ എസ്​.യു.വി ഇന്ത്യയിലവതരിപ്പിച്ചു

ന്യൂഡൽഹി: ലാൻഡ്​ റോവർ കൺവെർട്ടബിൾ എസ്​.യു.വി ഇവോക്കിനെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 69.3 ലക്ഷമാണ്​ എസ്​.യു.വിയുടെ ഷോറും വില. ഇവോക്​ എച്ച്​.എസ്​.ഇ ഡൈനാമിക്​ കൺസെപ്​റ്റിനെ അടിസ്ഥാനമാക്കിയാണ്​ എസ്​.യു.വിയുടെ നിർമാണം. 2.0 ലിറ്റർ പെട്രോൾ എൻജിനിൽ മാത്രമാവും ഇവോക്​ എത്തുക.

ഇന്ത്യയിലെ ആദ്യ കൺവെർട്ടബിൾ എസ്​.യു.വിയാവുക വഴി രാജ്യത്തെ ആഡംബര കാർ പ്രേമികളെയാണ്​ ലാൻഡ്​ റോവർ ലക്ഷ്യം വെക്കുന്നത്​. സെഗ്​മ​​െൻറിലെ പുതുപരീക്ഷണ​മായത്​ കൊണ്ട്​ എളുപ്പത്തിൽ വിപണിയിൽ തരംഗമാവാമെന്നാണ്​ കമ്പനിയുടെ പ്രതീക്ഷ. ഇന്ത്യയിലെ ആദ്യ കൺവർട്ടബിൾ എസ്​.യു.വിയാണ്​ ഇവോക്​ എന്നറിയുന്നതിൽ സന്തോഷമുണ്ടെന്ന്​ കമ്പനി വ്യക്​തമാക്കി.  ബോൾഡായ ഡിസൈനാണ്​ എസ്​.യു.വിക്കായി നൽകിയിരിക്കുന്നത്​. പുതിയ മോഡൽ ഇന്ത്യയിൽ ലാൻഡ്​റോവറിന്​ പുതിയ ദിശ നൽകുമെന്ന്​ കമ്പനിയുടെ പ്രസിഡൻറും മാനേജിങ്​ ഡയറക്​ടറുമായ രോഹിത്​ സുരി പ്രതികരിച്ചു.

20 സെക്കൻഡിൽ ബൂട്ടിലേക്ക്​ മറയുന്ന ​സെഡ്​ ഫോൾഡിങ്​ റൂഫിങ്​ സിസ്​റ്റമാണ്​ ഇവോക്കിൽ നൽകിയിരിക്കുന്നത്​. കൺവെർട്ടബിൾ റൂഫിങ്​ സിസ്​റ്റം ഒഴിച്ച്​ നിർത്തിയാൽ പഴയ ഇവോക്കിൽ നിന്ന് കാര്യമായ​ മാറ്റങ്ങളൊന്നും ഇല്ല. ഇൻറീരിയറിൽ ആഡംബരങ്ങളെല്ലാം ഉൾക്കൊള്ളിച്ചാണ്​ എസ്​.യു.വിയുടെ വരവ്​.  തുകലിൽ നിർമിച്ചതാണ്​ സീറ്റുകൾ. റോഡിൽ നിന്ന്​ കണ്ണെടുക്കാതെ തന്നെ വാഹനത്തെ സംബന്ധിക്കുന്ന പ്രധാന വിവരങ്ങൾ ലഭിക്കുന്ന തരത്തിലാണ്​ ഡിസ്​പ്ലേയുടെ ക്രമീകരണം. യാത്രക്കാർക്ക്​ വൈ-ഫൈ ഹോട്ട്​സ്​പോട്ട്​ സംവിധാനവും റേഞ്ച്​ റോവർ നൽകുന്നുണ്ട്​.

2.1 ലിറ്റർ ​ഇൻജീനിയം പെട്രോൾ എൻജിനാണ്​ ഇവോക്കിനെ ചലിപ്പിക്കുക. 240 പി.എസ്​ പവറും 340 എൻ.എം ടോർക്കുമാണ്​ എസ്​.യു.വിക്കുണ്ടാവുക. ഒമ്പത്​ സ്​പീഡ്​ ഒാ​േട്ടാമാറ്റിക്കാണ്​ ട്രാൻസ്​മിഷൻ. ഫോർ വീൽ ഡ്രൈവ്​ സിസ്​റ്റം സ്​റ്റാൻഡേർഡായി നൽകിയിരുന്നു. 0-100 കിലോ മീറ്റർ വേഗത കൈവരിക്കാൻ 8 സെക്കൻഡ്​ മതി. പരമാവധി വേഗത മണിക്കൂറിൽ 217 കിലോ മീറ്റർ. 

Tags:    
News Summary - Convertible Range Rover Evoque SUV launched at Rs 69.53 lakh-Hotwheels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.