ലിമിറ്റഡ്​ എഡിഷൻ ടി.സി.എയുമായി ഡി.സി

ന്യൂഡൽഹി: അവന്തിയുടെ വിജയത്തിന്​ ശേഷം വിപണി പിടിക്കാൻ പുതു മോഡലുമായി എത്തുകയാണ്​ ഡി.സി. ടി.സി.എ എന്നാണ്​ പുതിയ കാറി​​െൻറ പേര്​. ടൈറ്റാനിയം, കാർബൺ, അലുമിനിയം എന്നതി​​െൻറ ചുരക്കപേരാണ്​ ടി.സി.എ. എക്​സ്​പോയിൽ നടന്ന ചടങ്ങിൽ ബോളിവുഡ്​ സുന്ദരി സോക്ഷി സിൻഹയാണ്​ കാർ പുറത്തറക്കിയത്​. ആഡംബര സൗകര്യങ്ങളെല്ലാം സമന്വയിപ്പിച്ചാണ്​ കാർ അണിയിച്ചൊരുക്കിയിരിക്കുന്നത്​.

ഫെരാരിയിൽ നിന്ന്​ പ്രചോദനമുൾക്കൊണ്ടാണ്​ ടി.സി.എയുടെ രൂപകൽപ്പന. മിഡ്​ എൻജിൻ കാറായ ടി.സി.എയിൽ കാർബൺ ഫൈബർ ഉപയോഗിച്ചിട്ടുണ്ടെങ്കിലും അധികമില്ല. എല്ലാവർക്കും ടി.സി.എ ലഭ്യമാവില്ലെന്നാണ്​ കമ്പനി ഇപ്പോൾ അറിയിച്ചിരിക്കുന്നത്​. കാറി​​െൻറ ഡിസൈനർ ദിലിപ്​ ചാബ്രിയ ഒപ്പിട്ട 299 മോഡലുകൾ മാത്രമേ വിൽപനക്കുള്ളു. ഇൻറീരിയറും ആഡംബരം ഉൾക്കൊള്ളിച്ചാണ്​ അണിയിച്ചൊരുക്കിയിക്കുന്നത്​.

3800 സി.സി എൻജിനാണ്​ കാറി​​െൻറ ഹൃദയം. 300 ബി.എച്ച്​.പി കരുത്ത്​ പ്രതീക്ഷിക്കാം. ആറ്​ സ്​പീഡ്​ ഒാ​േട്ടാമാറ്റിക്കാണ്​ ട്രാൻസ്​മിഷൻ. ഏകദേശം 65 ലക്ഷം രൂപയായിരിക്കും കാറി​​െൻറ വില.

Tags:    
News Summary - Auto Expo 2018: Sonakshi Sinha Unveils The DC TCA-Hotwheels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.