ഒൗഡി എസ്​.യു.വികളുടെ രാജാവാകാൻ ക്യു 8


ടീസർ ഇമേജുകളിലൂടെ ഇൻറർനെറ്റിൽ തരംഗമായ ഒൗഡിയുടെ ക്യൂ 8 എസ്​.യു.വി അവതരിപ്പിച്ചു. ഒൗഡി എസ്​.യു.വി നിരയെ ഇനി നയിക്കുക ക്യൂ 8 ആയിരിക്കും. ജനീവ മോ​േട്ടാർ ഷോയിലായിരുന്ന ക്യു 8​​െൻറ കൺസെപ്​റ്റ്​ മോഡൽ ഒൗഡി അവവതരിപ്പിച്ചത്​. 2018​​െൻറ മൂന്നാംപാദത്തിലാവും ക്യു 8 യൂറോപ്യൻ വിപണികളിലെത്തുക. ചൈനീസ്​ വിപണിയി​ലായിരിക്കും ക്യു 8 അര​ങ്ങേറ്റം കുറിക്കുക.

ക്യു 7, ലംബോർഗിനി ഉറുസ്​ എന്നീ മോഡലുകളുടെ നിർമാണത്തിന്​ ഉപയോഗിച്ച അതേ പ്ലാറ്റ്​ഫോമാണ്​ ക്യു 8ലും ഉപയോഗിച്ചിരിക്കുന്നത്​. മുൻ വശത്തി​ന്​ അഗ്രസീവായ ലുക്ക്​ നൽകാൻ ഒൗഡി ശ്രദ്ധിച്ചിരിക്കുന്നു​. വലിയ സിംഗിൾ ഫ്രേം ഗ്രിൽ വെർട്ടിക്കലായും ഹോറിസോണ്ടലായുമുള്ള സ്ലേട്ടുകളും ​നൽകിയിരിക്കുന്നു.  എച്ച്​.ഡി മാട്രിക്​സ്​ ടെക്​നോളജിയോട്​ കൂടിയ എൽ.ഇ.ഡി ഹെഡ്​ലാമ്പാണ്​ ക്യു 8​ന്​ വെളിച്ചമേകുക. ത്രീ ഡി ടെക്​നോളജിയോട്​ കൂടിയ ഡേ ടൈം റണ്ണിങ്​ ലൈറ്റുകളും നൽകിയിട്ടുണ്ട്​​. ഫ്രണ്ട്​ ബംബറിലെ സ്​കിഡ്​ പ്ലേറ്റുകളുടെയും എയർ ഇൻഡേക്കുകളുടെയും ഡിസൈനും മനോഹരമാണ്​. കാരക്​ടർ ലൈനുകൾ നൽകിയത്​ വാഹനത്തിന്​ മസ്​കുലാർ ലുക്ക്​ സമ്മാനിക്കുന്നുണ്ട്​.

ഡി പില്ലറിലേക്ക്​ ചേരുന്ന റൂഫ്​ലൈനാണ്​ ഒൗഡി കാറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്​. 22 ഇഞ്ചി​​െൻറ വീലുകളാണ്​ ഉള്ളത്​. ബോൾഡായ ഷോൾഡർ ലൈനും ക്രോമി​​െൻറ സാന്നിധ്യവും ക്യു 8​​െൻറ വശങ്ങളുടെ ഡിസൈനും മനോഹരമാക്കുന്നുണ്ട്​. റൂഫ്​ മൗണ്ടഡ്​ സ്​പോയിലറും എൽ.ഇ.ഡി ടെയിൽലാമ്പ്​സുമെല്ലാമാണ്​ വാഹനത്തി​​െൻറ പിൻവശത്തി​​െൻറ പ്രധാന ​പ്രത്യേകത. പിൻവശത്തിന്​ സ്​കിഡ്​ പ്ലേറ്റുകളും ക്രോം ഇൻസേർട്ടുകളും നൽകിയിട്ടുണ്ട്​.

അഞ്ച്​ സീറ്റുള്ള എസ്​.യു.വിയാണ്​ ക്യു 8. 10.1 എം.എം.​െഎ ടച്ച്​ റെസ്​പോൺസ്​ ഡിസ്​പ്ലേ ഡാഷ്​ബോർഡിൽ നൽകിയിട്ടുണ്ട്​. ഒൗഡിയുടെ എ8 സെഡാന്​ സമാനമാണ്​ ഡിസ്​പ്ലേ. ഒൗഡിയുടെ എയർ കോൺ സിസ്​റ്റത്തിന്​ താഴെ 8.6 ഇഞ്ച്​ ഡിജിറ്റൽ ഡിസ്​പ്ലേയും നൽകിയിട്ടുണ്ട്​. കാറുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകുന്നതിനായി 12.3 ഇഞ്ച്​ മൾട്ടി ഫങ്​ഷണൽ സ്​റ്റിയറിങ്​ വീലിന്​ താഴെയും​ നൽകിയിട്ടുണ്ട്​. 

സുരക്ഷക്കായുള്ള ഫീച്ചറുകൾക്കും ക്യു 8ൽ കുറവൊന്നുമില്ല. അഡാപ്​റ്റീവ്​ ക്രൂയിസ്​ അസിസ്​റ്റ്​, എഫിഷൻസി അസിസ്​റ്റ്​, ക്രോസിങ്​ അസിസ്​റ്റ്​, ​ലൈൻ ചേഞ്ച്​ വാണിങ്​, 360 ഡിഗ്രി കാമറ എന്നിവയെല്ലാം സുരക്ഷക്കായി നൽകിയിട്ടുണ്ട്​. 

Tags:    
News Summary - All-New Audi Q8 Coupe-SUV Unveiled-Hotwheels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.