ഇന്ത്യയിലെ കാർപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഡലാണ് മാരുതി സ്വിഫ്റ്റിെൻറ പരിഷ്കരിച്ച പതിപ്പ്. ജപ്പാൻ വിപണിയിൽ കാർ നേരത്തെ പുറത്തിറങ്ങിയിരുന്നുവെങ്കിലും ഇന്ത്യയിലേ സ്വിഫ്റ്റിെൻറ വരവിനെ കുറിച്ച് കൃത്യമായ വിവരങ്ങൾ ഉണ്ടായിരുന്നില്ല. പിന്നീട് 2018ൽ സ്വിഫ്റ്റ് ഇന്ത്യൻ വിപണിയിലെത്തുമെന്ന് വാർത്തകൾ വന്നു. അപ്പോഴും ജപ്പാനിൽ അവതരിപ്പിച്ച ഹൈബ്രിഡ് സ്വിഫ്റ്റിനെ മാരുതി ഇന്ത്യയിലെത്തിക്കില്ലൊന്നായിരുന്നു റിപ്പോർട്ടുകൾ.
എന്നാൽ വാഹനപ്രേമികൾക്ക് സന്തോഷം പകർന്ന് സ്വിഫ്റ്റിെൻറ ഹൈബ്രിഡ് വകഭേദം ഇന്ത്യയിൽ ടെസ്റ്റ് ഡ്രൈവ് ചെയ്യുന്നതിെൻറ ചിത്രങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. 2018ൽ ഡൽഹിയിൽ നടക്കുന്ന ഒാേട്ടാ എക്സ്പോയിൽ സ്വിഫ്റ്റിെൻറ ഹൈബ്രിഡ് പതിപ്പ് മാരുതി ഒൗദ്യോഗികമായി പുറത്തിറക്കുമെന്നാണ് വാർത്തകൾ.
സ്വിഫ്റ്റ് ഹൈബ്രിഡിെൻറ രണ്ട് പതിപ്പുകളാണ് മാരുതി ജപ്പാനിൽ അവതരിപ്പിച്ചത്. സ്വിഫ്റ്റ് ഹൈബ്രിഡ് എസ്.ജി, എസ്.എൽ എന്നിവയായിരുന്നു കാറിെൻറ പതിപ്പുകൾ. 91hp 1.2 ലിറ്റർ പെട്രോൾ മോേട്ടാറും 10kW ഇലക്ട്രിക് മോേട്ടാറുമാണ് കാറിലുണ്ടാകുക. അഞ്ച് സ്പീഡ് ഒാേട്ടാമാറ്റിക്കാണ് ട്രാൻസ്മിഷൻ. രണ്ട് വ്യത്യസ്ത മോഡുകളിൽ കാർ ഡ്രൈവ് ചെയ്യാൻ സാധിക്കും.
സ്വിഫ്റ്റ് ഹൈബ്രിഡ് എസ്.എൽ പതിപ്പിൽ പാഡിൽ ഷിഫ്റ്റ്, ഡ്യുവൽ സെൻസർ ബ്രേക്ക് സപ്പോർട്ട് തുടങ്ങി ആധുനിക സുരക്ഷ സംവിധാനങ്ങൾ മാരുതി ഉൾപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.