ഡിസയറിനെ വെല്ലാൻ പുതിയ അമേസുമായി ഹോണ്ട

മാരുതി സുസുക്കി ഡിസയർ ഉയർത്തുന്ന വെല്ലുവിളി നേരിടാനുറച്ച്​ ഹോണ്ട. ഇതിനായി ജനപ്രിയ മോഡൽ അമേസിനെ പരിഷ്​കരിച്ചിറക്കുകയാണ്​ ഹോണ്ട. അക്കോർഡിൽ നിന്നും സിവിക്കിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ്​ കാറി​​െൻറ ഡിസൈൻ ഹോണ്ട നിർവഹിച്ചിരിക്കുന്നത്​. 

പുതിയ ഗ്രില്ലും ഹെഡ്​ലാമ്പും മോഡലിന്​ നൽകിയിട്ടുണ്ട്​. അമേസി​​െൻറ ബോക്​സി ഡിസൈൻ ഒാ​േട്ടാ എക്​സ്​പോയുടെ ശ്രദ്ധ ആകർഷിച്ചിരുന്നു. വളഞ്ഞ റൂഫ്​ലൈനി​​െൻറയും പിൻവശത്തി​​െൻറ ഡിസൈനും ഹോണ്ട മനോഹരമായാണ്​ നിർവഹിച്ചിരിക്കുന്നത്​. കൂടുതൽ ഹെഡ്​റൂം നൽകാനും കമ്പനി ശ്രമിച്ചിട്ടുണ്ട്​. സുരക്ഷക്കായി എ.ബി.എസ്​, ഇ.ബി.ഡി സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്​. 

പുതിയ ഇൻഫോടെയിൻമ​െൻറ്​ സിസ്​റ്റത്തോട്​ കൂടി പ്രീമിയം നിലവാരത്തിലാണ്​ ഇൻറീരിയർ ഹോണ്ട അണിയിച്ചൊരുക്കിയിരിക്കുന്നത്​. 1.2 ലിറ്റർ പെട്രോൾ എൻജിൻ 87 ബി.എച്ച്​.പി പവറും 110 എൻ.എം ടോർക്കും നൽകും. 1.5 ലിറ്റർ ഡീസൽ എൻജിൻ 98.6 ബി.എച്ച്​.പി കരുത്തും 200 എൻ.എം ടോർക്കുമാണ്​ നൽകുക. സി.വി.ടി ട്രാൻസ്​മിഷനാണ്​ ഹോണ്ട കാറിനായി നൽകിയിരിക്കുന്നത്​. 5.5 ലക്ഷം മുതലാണ്​ കാറി​​െൻറ വില ആരംഭിക്കുക. കാറി​​െൻറ ബുക്കിങ്​ ആരംഭിച്ചതായി അറിയിച്ച ഹോണ്ട മെയ്​ 18ന്​ ലോഞ്ചിങ്​ ഉണ്ടാവുമെന്നും കമ്പനി അറിയിച്ചു.
 

Tags:    
News Summary - 2018 Honda Amaze Bookings Underway; Launch In May 2018-Hotwheels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.