ന്യൂ ജെൻ ലുക്കിൽ പുതിയ അ​േമസ്​

ന്യൂ ജനറേഷൻ ഹോണ്ട അമേസ്​ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 2018 ഒാ​േട്ടാ എക്​സ്​പോയിൽ അവതരിപ്പിച്ച മോഡലാണ്​ ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത്​. 5.59 ലക്ഷം മുതൽ 8.99 ലക്ഷം വരെയാണ്​ രണ്ടാം തലമുറ അമേസി​​െൻറ ഇന്ത്യൻ വിപണിയിലെ വില. ഹോണ്ട അക്കോർഡിൽ നിന്ന്​ പ്രചോദനം ഉൾക്കൊണ്ടാണ്​ പുതിയ അമേസി​​െൻറ രൂപകൽപ്പന ഹോണ്ട നിർവഹിച്ചിരിക്കുന്നത്​. ഇപ്പോഴത്തെ വിലയിൽ ആദ്യത്തെ 20,000 ഉപയോക്​താകൾക്ക്​ മാത്രമാവും അമേസ്​ ലഭ്യമാവുകയെന്നാണ്​ സുചന. പിന്നീട്​ ഹോണ്ട കാറി​​െൻറ വില ഉയർത്തിയേക്കും. 

അമേസ്​ ഇ
ഹോണ്ട അമേസിലെ അടിസ്ഥാന വകഭേദമാണ്​ ഇ. ബേസ്​ മോഡലിൽ ഹോണ്ട എ.ബി.എസ്​, ഇ.ബി.ഡി ചെൽഡ്​ സീറ്റ്​ തുടങ്ങിയ സുരക്ഷ സംവിധാനങ്ങളെല്ലാം നൽകിയിരിക്കുന്നു. ഇതിനൊപ്പം റിയർ പാർക്കിങ്​ സെൻസറുകളും ഉൾപ്പെടുത്തിയിട്ടുണ്ട്​. പവർ വിൻഡോക്കൊപ്പം മൾട്ടി ഇൻഫർമേഷൻ ഡിസ്​പ്ലേയും നൽകിയിരിക്കുന്ന​ു. ശരാശരി ഇന്ധന ഉപഭോഗം ഇൗ ഡിസ്​പ്ലേയിൽ അറിയാനാകും.

ഹോണ്ട അമേസ്​ എസ്​
ഇയിൽ നിന്ന്​ വ്യത്യസ്​തമായി 2ഡിൻ ഒാഡിയോ സിസ്​റ്റം എസ്​ വേരിയൻറിൽ ഹോണ്ട നൽകിയിരിക്കുന്നു. എൽ.സി.ഡി സ്​ക്രീൻ, ബ്ലൂടുത്ത്​,  യു.എസ്​.ബി കണ്​ക്​ടിവിറ്റി തുടങ്ങിയ സൗകര്യങ്ങൾ ഒാ​ഡിയോ സിസ്​റ്റത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്​. വിങ്​ മിററുകളിൽ എൽ.ഇ.ഡി ഇൻഡിക്കേറ്ററുകളും നൽകിയിട്ടുണ്ട്​. സ​െൻററൽ ലോക്കിങ്​, കീ ലെസ്​ എൻട്രി, റിയർ ആം റെസ്​റ്റ്​, ഹൈറ്റ്​ അഡ്​ജസ്​റ്റബിൾ ഡ്രൈവർ സീറ്റ്​, ഷാർക്​ ഫിൻ ആൻറീന തുടങ്ങിയവയാണ്​ മറ്റ്​ പ്രത്യേകതകൾ.

ഹോണ്ട്​ അമേസ്​  വി.എക്​സ്​
അമേസിലെ ഉയർന്ന വകഭേദമാണ്​ വി.എകസ്​. 17.1 സ​െൻറി മീറ്റർ ഡിസ്​പ്ലേ മോഡലിൽ നൽകിയിരിക്കുന്നു. ആപ്പിൾ കാർ പ്ലേ, ആൻഡ്രോയിഡ്​ ഒാ​േട്ടാ, തുടങ്ങിയവ മോഡലിൽ ഇണക്കി ചേർത്തിരിക്കുന്നു. നാവിഗേഷൻ സിസ്​റ്റവും ഉൾക്കൊള്ളിച്ചിട്ടുണ്ട്​. റിവഴേ്​സ്​ പാർക്കിങ്​ കാമറയും മോഡലി​​െൻറ പ്രത്യേകതയാണ്​. സ്റ്റിയറിങ്ങിലുളള വോയ്​സ്​ കൺട്രോൾ സംവിധാനം, വോയിസ്​ കമാൻഡ്​, ക്രൂയിസ്​ കൺട്രോൾ തുടങ്ങിയ സംവിധാനങ്ങളും ഉയർന്ന വകഭേദത്തിൽ ഉണ്ട്​.

Tags:    
News Summary - 2018 Honda Amaze: All Variants Explained-Hotwheels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.