വെരി വെരി ഇമ്പോര്‍ട്ടന്‍റ് ഇന്നോവ

പറഞ്ഞും കേട്ടും മടുത്തിരിക്കുന്നു ഇന്നോവയുടെ വിശേഷങ്ങള്‍. എങ്കിലും പറയാതിരിക്കാനാകാത്ത വിധം നമ്മുടെ സിരകളിലേക്ക് പടര്‍ന്ന് കയറിയ വാഹനമാണിത്. ശരാശരി 15 ലക്ഷം വിലവരുന്ന ഒരു കാര്‍ മൂന്നാം ലോക രാജ്യമായ ഇന്ത്യയെ ഇത്രമേല്‍ സ്വാധീനിക്കുകയെന്നത് അത്ര സാധാരണമല്ല. എന്നാല്‍ അതാണ് സംഭവിച്ചത്. എന്താണ് നിങ്ങളുടെ സുഖ യാത്രയുടെ മാസദണ്ഡമെന്ന് ചോദിച്ചാല്‍ ശരാശരി മധ്യവര്‍ഗക്കാരന്‍ ഇന്നോവയെന്ന് പറയും. മുഖ്യമന്ത്രി മുതല്‍ പഞ്ചായത്ത് സെക്രട്ടറി വരെ ആഗ്രഹിക്കുന്ന വാഹനവും ഇത് തന്നെ. ഇന്നോവ വീണ്ടും പരിഷ്കരിക്കപ്പെടുകയാണ്. പുതിയ വാഹനത്തിന്‍െറ ആഗോള അവതരണം ഉടന്‍ ഉണ്ടാകും. പുത്തന്‍ ഇന്നോവ ആളൊരു പരിഷ്കാരിയാണ്; അകത്തും പുറത്തും. നിലവിലെ വാഹനത്തേക്കാള്‍ വലുപ്പം കൂടുതലാണ് പുതിയതിന്. 4735എം.എം നീളവും 1830എം.എം വീതിയും 1795എം.എം ഉയരവും ഉണ്ട്. പഴയതിനേക്കാള്‍ 180എം.എം നീളവും 60എം.എം വീതിയും 45എം.എം ഉയരവും കൂടുതലുണ്ട്. എന്നാല്‍ വീല്‍ബേസ് പഴയതുപോലെ 2759 എം.എം തന്നെയാണ്. നിലവിലെ ഡീസല്‍ എഞ്ചിനായ 2.5ലിറ്റര്‍ KD സീരീസ് പുതിയ ഇന്നോവയില്‍ വഴിമാറും. പുതുപുത്തന്‍ 2.4ലിറ്റര്‍ GD സീരീസ് എഞ്ചിനാണ് വാഹനത്തിന്. 147 ബി.എച്ച്.പി കരുത്ത് ഉല്‍പ്പാദിപ്പിക്കും ഇത്. രണ്ട് ഗിയര്‍ബോക്സുകളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. അഞ്ച് സ്പീഡ് മാനുവലും ആറ് സ്പീഡ് ഓട്ടോമാറ്റികും. പരിഷ്കരിച്ച ഇന്നോവ ആദ്യം പുറത്തിറങ്ങുന്നത് ഇന്തോനേഷ്യന്‍ വിപണിയിലാണ്. പുതിയ ഇന്നോവയില്‍ ആധുനിക സംവിധാനങ്ങളുടെ നീണ്ട നിരയാണ് വാഹനപ്രേമികളെ കാത്തിരിക്കുന്നത്. 


അകവും പുറവും
ഇരട്ട നിറം ചന്തം തീര്‍ക്കുന്ന ഉള്‍വശത്തിന് തടിയുടേയും അലൂമിനിയത്തിന്‍േറയും ഫിനിഷാണ്. ലതര്‍ അപ്പോള്‍സറി നല്ല ആഢ്യത്വം നല്‍കും. ഏഴ് ഇഞ്ച് ഇന്‍ഫോടൈന്‍മെന്‍റ് സിസ്റ്റം എല്ലാ വേരിയന്‍റിലും ഉണ്ടാകുമെന്നാണ് സൂചന. ഇതില്‍ നാവിഗേഷന്‍, ബ്ളൂടൂത്ത്, വോയ്സ് കമാന്‍ഡ് തുടങ്ങിയ സംവിധാനങ്ങളുമുണ്ട്. ആമ്പിയന്‍റ് എല്‍.ഇ.ഡി ലൈറ്റുകള്‍ അതിമനോഹരമാണ്. ആട്ടോമാറ്റിക് വിന്‍ഡോകള്‍, പുഷ്ബട്ടണ്‍ സ്റ്റാര്‍ട്ട് എന്നിവയും ലഭിക്കും. വിവിധ സോണുകളായി തിരിച്ചിരിക്കുന്ന കൈ്ളമറ്റിക് കണ്‍ട്രോള്‍ എ.സി, കൂള്‍ഡ് ഗ്ളൗ ബോക്സ് തുടങ്ങിയവയും പ്രത്യേകതകളാണ്. പുറം ഭാഗത്തത്തെിയാല്‍, എല്‍.ഇ.ഡിയാണ് ലൈറ്റുകളെല്ലാം. ഹെഡ് ലൈറ്റുകളും ഡെ ടൈം റണ്ണിങ്ങ് ലാമ്പുകളും ഇത്തരത്തിലുള്ളതാണ്. ക്രോം പ്ളേറ്റ് ചെയ്ത വലിയ ഇരട്ട ഗ്രില്ലുകളും മധ്യത്തെ ടൊയോട്ട ലോഗോയും ആകര്‍ഷകം. ഇതിന് താഴെ എയര്‍ഡാമുമുണ്ട്. സുരക്ഷയിലും വിട്ടുവീഴ്ചക്ക് തയ്യാറല്ളെന്നാണ് പുതിയ ഇന്നോവയിലൂടെ ടൊയോട്ട പറയുന്നത്. മുന്നിലും വശങ്ങളിലും എയര്‍ബാഗുകള്‍, എ.ബി.എസ് എന്നിവ നല്‍കുന്നുണ്ട്. സ്റ്റെബിലിറ്റി കണ്‍ട്രോള്‍ ഹില്‍ അസിസ്റ്റ് തുടങ്ങിയ എസ്.യു.വികളില്‍ കാണുന്ന സവിശേഷതകള്‍ പോലും പുത്തന്‍ ഇന്നോവയെ വ്യത്യസ്തമാക്കുന്നുണ്ട്. 
വിധി: മുന്‍ഗാമിയുടെ വിശ്വാസ്യതയും ജനപ്രിയതയും കരുത്താക്കിയാണ് പരിഷ്കരിച്ച ഇന്നോവയുടെ വരവ്. പുതിയ എഞ്ചിന്‍, അതില്‍ തന്നെ ഓട്ടോമാറ്റിക് മോഡലിന്‍െറ സാന്നിധ്യം തുടങ്ങിയവ വാഹനത്തിന് എതിരാളികളേക്കാള്‍ മുന്‍തൂക്കം നല്‍കും. എന്നാല്‍ വിലയില്‍ ടൊയോട്ട പലപ്പോഴും വിട്ടുവീഴ്ച ചെയ്യാറില്ല. ഗുണമേന്മയുള്ളതിനെ ആവശ്യക്കാര്‍ തേടിവരും എന്നതാണ് കമ്പനിയുടെ മതം. മറ്റൊന്ന് നമ്മേക്കാള്‍ വാങ്ങല്‍ ശേഷി കൂടുതലുള്ള ഇന്തോനേഷ്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്ന വാഹനം അതേപടി ഇവിടെയത്തെുമോ എന്നതാണ്. കാത്തിരുന്നാല്‍ മാത്രമേ ഈ ചോദ്യത്തിന് ഉത്തരമാകുകയുള്ളു. എന്തായാലും കൂടുതല്‍ മികച്ച ഇന്നോവയാണ് വരാന്‍ പോകുന്നതെന്ന് നിസംശയം പറയാം.
   
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.