ലോകത്ത് കിട്ടാനുള്ള എസ്.യു.വികളില്‍ ഏറ്റവും മികച്ചതിലൊന്നാണ് ബി.എം.ഡബ്ള്യു എക്സ് ഫൈവ് എന്നാണ് സങ്കല്‍പം.1999ല്‍ പിറന്നകാലം മുതല്‍ പേരുദോഷം കേള്‍പ്പിച്ചിട്ടില്ല. 2006 നവംബറില്‍ ആദ്യ തലമുറയുടെ കലാപരിപാടി അവസാനിച്ചു. അന്നു പിറന്ന അടുത്ത തലമുറക്കാര്‍ 2013 വരെ ജീവിച്ചു. രണ്ടാം തലമുറ മുതല്‍ ബി.എം.ഡബ്ള്യു ഇവരെ വിളിക്കുന്നത് സ്പോര്‍ട്സ് ആക്ടിവിറ്റി വെഹിക്കിള്‍ എന്നാണ്. എഫ് 15 എന്ന കള്ളപ്പേരില്‍ നിര്‍മിച്ചിരുന്ന ഇവന്‍െറ മൂന്നാം തലമുറ ഇന്ത്യയില്‍ വന്നെന്നതാണ് പുതിയ വിശേഷം.
2013 മേയില്‍ പുറംലോകം കണ്ടതാണെങ്കിലും ആ വര്‍ഷം നവംബറിലാണ് കച്ചവടം തുടങ്ങിയത്. ഇന്ത്യയില്‍ വരാന്‍ ഇപ്പോഴാണ് ഒത്തത്. 2000 ആണ്ടില്‍ ആകെ നിര്‍മിച്ച എക്സ് ഫൈവുകളുടെ എണ്ണം 38,282 ആണെന്ന് കണക്കാക്കപ്പെടുന്നു. വില 50 ലക്ഷത്തിന് മുകളിലാണെങ്കിലും 2013ല്‍ ഉണ്ടാക്കിയത് 1,07,231 എണ്ണമാണ്. കച്ചവടത്തിന്‍െറ ഗതി മനസ്സിലായല്ളോ. മൂന്നു ലിറ്റര്‍ ശേഷിയുള്ള ആറ് സിലിണ്ടര്‍ ഡീസല്‍ എന്‍ജിനോടെ വന്ന പുതുതലമുറക്കാരന്‍െറ വില 71 ലക്ഷം രൂപ. 258 പി.എസ് പരമാവധി കരുത്തും 560 എന്‍.എം ടോര്‍ക്കും നല്‍കുന്ന എന്‍ജിന്‍ എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സിനോട് ചേരുമ്പോള്‍ 6.9 സെക്കന്‍ഡുകള്‍കൊണ്ട് വാഹനം പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ നൂറുകിലോമീറ്റര്‍ വേഗമെടുക്കും. മണിക്കൂറില്‍ 250 കിലോമീറ്ററാണ് പരമാവധി വേഗം. കാറിലെ വിവിധ സൗകര്യങ്ങള്‍ ട്രിപ് കമ്പ്യൂട്ടര്‍വഴി നിയന്ത്രിക്കുന്ന ഐ ഡ്രൈവ് സംവിധാനമാണ് മുഖ്യ സവിശേഷത.
സ്റ്റീരിയോ, ബ്ളൂടൂത്ത്, റിവേഴ്സ് കാമറ, കൈ്ളമറ്റ് കണ്‍ട്രോള്‍ സംവിധാനം, മുന്‍സീറ്റുകളുടെയും സ്റ്റിയറിങ്ങിന്‍െറയും നിയന്ത്രണം എന്നിവയെല്ലാം ഐ ഡ്രൈവിലൂടെ കൈകാര്യം ചെയ്യാം. കംഫര്‍ട്ട്, സ്പോര്‍ട്, കംഫര്‍ട്ട് പ്ളസ് എന്നീ മൂന്ന് ഡ്രൈവിങ് മോഡുകളില്‍ ഓടിക്കാം. മുന്‍മോഡലിനെ അപേക്ഷിച്ച് വലുപ്പമേറുമെങ്കിലും വാഹനത്തിനു ഭാരം കുറവാണെന്ന് കമ്പനി പറയുന്നു. അതുകൊണ്ട് ഇന്ധനക്ഷമതയും വര്‍ധിച്ചിട്ടുണ്ടത്രേ. ഒരു ലിറ്റര്‍ ഡീസലില്‍ 15 കിലോമീറ്ററാണ് മൈലേജ്. വിദേശത്ത് നിര്‍മിച്ച ഘടകങ്ങള്‍ ചെന്നൈയിലത്തെിച്ച് കൂട്ടി ഘടിപ്പിച്ചാണ് ഈ കാറുകള്‍ ഇന്ത്യയില്‍ വില്‍ക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.