ഹ്യൂണ്ടയ് ഇന്ത്യയുടെ ഹോട്ട് സെല്ലിങ്ങ് സെഡാനായ വെര്‍നയുടെ പുതുക്കിയ പതിപ്പ്
പുറത്തിറക്കി. റഷ്യയില്‍ സൊളാരിസ് എന്ന പേരില്‍ പുറത്തിറക്കുന്ന വെര്‍നയിലാണ്
മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്. അടുത്ത കാലത്ത് വെര്‍നയുടെ സസ്പെന്‍ഷന്‍
കമ്പനി പരിഷ്കരിച്ചിരുന്നു. ഇതോടൊപ്പം പുത്തന്‍ മാറ്റങ്ങളും ഉള്‍പ്പെടുത്തി ഈ വര്‍ഷം
അവസാനത്തോടെ ഇന്ത്യയില്‍ കാര്‍ എത്തുമെന്നാണ് കരുതപ്പെടുന്നത്. പുതിയ വാഹനത്തില്‍
പുറം മിനുക്കലാണ് ഹ്യൂണ്ടയ് കൂടുതലും വരുത്തിയിരിക്കുന്നത്. മുന്നിലും പിന്നിലും കാര്യമായ മാറ്റമുണ്ട്.
നിലവിലുള്ളതിനെക്കാള്‍ വലിയ ബമ്പറും ഹെഡ് ലാംമ്പുകളുമാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
ഗ്രില്ലിലും ഫോഗ് ലാംമ്പുകളിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. അടുത്തകാലത്ത് പരിഷ്കരിച്ച
സൊണാറ്റയോടാണ് പുതിയ വെര്‍ണക്ക് കൂടുതല്‍ സാമ്യം. പിന്‍ വശത്തും ചില മിനുക്ക് പണികള്‍
വരുത്തിയിട്ടുണ്ട്. ടെയില്‍ ലൈറ്റുകളില്‍ എല്‍.ഇ.ഡിയും കൂടുതല്‍ വലിയ റിഫ്ളക്ടറുകളും
ഉള്‍പ്പെടുത്തി.പുത്തന്‍ ആറ് സ്പീഡ് ഓട്ടോമാറ്റിക് പെട്രാള്‍ വെര്‍ഷനും കമ്പനി വിപണിയിലത്തെിക്കുമെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.