125 സി.സിയിൽ സ്​പോർട്​സ്​ ബൈക്കുമായി ഡ്യൂക്ക്​

125 സി.സി എൻജിൻ കരുത്തിൽ ബൈക്ക്​ പുറത്തിറക്കി ഡ്യൂക്ക്​. ഇന്ത്യയിലെ ഏറ്റവും കൂടുതൽ ബൈക്കുകൾ പുറത്തിറങ്ങുന്ന സെഗ്​മ​​െൻറിൽ സ്​പോർട്​സ്​ ബൈക്കാണ് ഇക്കുറി എത്തുന്നത്​. ഡ്യൂക്ക്​ 200​​​െൻറ അതേ ഡിസൈൻ പാറ്റേണിലാണ്​ 125 സി.സി ബൈക്കും പിന്തുടരുന്നത്​​. ബൈക്കി​​​െൻറ ഗ്രാഫിക്​സിൽ മാത്രമാണ്​ മാറ്റം വരുത്തിയിരിക്കുന്നത്​. 1.18 ലക്ഷം രൂപയാണ്​ ബൈക്കി​​​െൻറ ഷോറും വില.

സ്​ട്രീറ്റ്​ ബൈക്ക്​ ശ്രേണിയിൽ തന്നെയാണ്​ ഡ്യൂക്ക്​ 125 വിപണിയിലെത്തുക. സിംഗിൾ സിലിണ്ടർ ലിക്യുഡ്​ കൂഹഡ്​ എൻജിനാണ്​ കരുത്ത്​ പകരുക. 9,250 ആർ.പി.എമ്മിൽ14.5 എച്ച്​.പിയാണ്​ പരമാവധി കരുത്ത്​. 8,000 ആർ.പി.എമ്മിൽ 12 എൻ.എമ്മാണ്​ പരമാവധി ടോർക്ക്​. ആറ്​ സ്​പീഡ്​ ​ട്രാൻസ്​മിഷൻ ഉൾപ്പെടുത്തിയിരിക്കുന്നു. പക്ഷേ സ്ലിപ്പർ ക്ലച്ചി​​​െൻറ അഭാവം ശ്രദ്ധേയമാണ്​. സുരക്ഷക്കായി സിംഗിൾ ചാനൽ എ.ബി.എസും ഉൾപ്പെടുത്തിയിട്ടുണ്ട്​. 148 കിലോ ഗ്രാമാണ്​ ഭാരം.

ബജാജ്​ പൾസർ 150യേക്കാൾ കരുത്ത്​ കൂടുതലാണ്​ ഡ്യൂക്ക്​ 125ന്​. യമഹ ആർ വൺ 5, ​ അപ്പ​ാച്ചേ ആർ.ടി.ആർ 200 എന്നിവയാണ്​ ഡ്യൂക്ക് 125​​​െൻറ​ പ്രധാന എതിരാളികൾ.

Tags:    
News Summary - KTM Duke 125cc with ABS launched in India-Hotwheels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.